Asianet News MalayalamAsianet News Malayalam

ചന്ദു ചാമ്പ്യനുമായി കാര്‍ത്തിക് ആര്യൻ, ചിത്രത്തിലെ ഗാനം പുറത്ത്

ചന്ദു ചാമ്പ്യനിലെ ഗാനം പുറത്ത്.

Karthik Aaryan Chandu Champion film song out hrk
Author
First Published May 25, 2024, 5:29 PM IST

കാര്‍ത്തിക് ആര്യൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ചന്ദു ചാമ്പ്യൻ. കാര്‍ത്തിക് ആര്യൻ യുവ നടൻമാരില്‍ ബോളിവുഡില്‍ മുൻനിരയിലാണ്. അതിനാല്‍ ചന്ദു ചാമ്പ്യൻ എന്ന സിനിമയ്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ സിനിമയുടെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

സംവിധാനം കബിര്‍ ഖാൻ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സത്യനാസ് എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തിക് ആര്യൻ നായകനാകുന്ന പുതിയ ചിത്രം ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യൻ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവൻ അറോറയ്‍ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തിലെത്തുന്നു

ചന്ദു ചാമ്പ്യൻ എന്ന വരാനിരിക്കുന്ന സിനിമയുടെ മറ്റൊരു പോസ്റ്റര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. യൂണിഫോമും തൊപ്പിയും ധരിച്ച താരത്തെയാണ് ചിത്രത്തിന്റെ അന്ന് പുറത്തുവിട്ട പോസ്റ്ററില്‍ കാണാനായത്. ഒരു ചാമ്പ്യനാകുകയെന്നത് ഇന്ത്യക്കാരന്റെ രക്തത്തിലുള്ളതാണെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കാര്‍ത്തിക് ആര്യൻ എഴുതിയതും ആകര്‍ഷണമായിരുന്നു എന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു.

ഒടുവിലായി സത്യപ്രേം കി കഥ സിനിമയാണ് കാര്‍ത്തിക് ആര്യൻ നായകനായി പ്രദര്‍ശനത്തിന് എത്തിയതും മോശമല്ലാത്ത ഒരു വിജയമായിതും. സംവിധാനം സമീര്‍ വിദ്വാനസാണ്. കാര്‍ത്തിക് ആര്യൻ നായകനായി എത്തിയ ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായികയുടെ വേഷത്തിലെത്തിയത്. ഗിരിജ റാവുവിനും സുപ്രിയ പതക്കിനുമൊപ്പം ചിത്രത്തില്‍ സിദ്ധാര്‍ഥ്, അര്‍ജുൻ അനേജ, ഭൗമിക്, പലാഷ് തിവാരി, അനുപമ പട്ടേല്‍, രാജ്‍പാല്‍ യാദവ്, സിദ്ധാര്‍ഥ് രണ്‍ദേരിയ എന്നിവരുംകഥാപാത്രങ്ങളായുണ്ട്.

Read More: ചലച്ചിത്ര നടി മീരാ വാസുദേവൻ വിവാഹിതയായി, വരൻ ഛായാഗ്രാഹകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios