പൗരത്വ  ഭേദഗതി ബില്ലിനെതിരെ രൂക്ഷമായി പ്രതിഷേധമാണ് രാജ്യത്തെങ്ങും നടക്കുന്നത്. സിനിമാ താരങ്ങളടക്കം നിരവധി പേരാണ് ബില്ലിനെതിരെ രംഗത്ത് രംഗത്ത് എത്തിയിരിക്കുന്നത്. ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജും രംഗത്ത് എത്തി. മതേതരത്വത്തിന് എതിരാണ് ബില്‍. ഇന്ത്യ എന്നും മതേതരമായി നിലനിര്‍ത്തണമെന്നും കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

പൗരത്വ  ഭേദഗതി ബില്‍ ഗുരുതര തെറ്റും മതേതരത്വത്തിന് എതിരുമാണ്. നമുക്ക് ഇന്ത്യയെ മതേതരമായി നിലനിര്‍ത്താം. പൌരത്വ ഭേദഗതി ബില്ലിനെതിരെ നിലകൊള്ളാം, വിദ്യാര്‍ഥകള്‍ക്കെതിരെയുള്ള പൊലീസ് ആക്രമത്തെ അപലപിക്കാം- കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.