Asianet News MalayalamAsianet News Malayalam

Bhulaiyaa 2 trailer : 'നാഗവല്ലി'യായി കിയാര അദ്വാനി, 'ഭൂല്‍ ഭൂലയ്യ' 2 ട്രെയിലര്‍

'മണിച്ചിത്രത്താഴി'ന്റെ ഹിന്ദി റീമേക്കിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍.

Kartik Aaryan film Bhool Bhulaiyaa 2 trailer out
Author
Kochi, First Published Apr 26, 2022, 7:01 PM IST

മലയാളത്തിലെ ക്ലാസിക് ചിത്രമായ 'മണിച്ചിത്രത്താഴ്' പ്രിയദര്‍ശൻ 'ഭൂല്‍ ഭൂലയ്യ' എന്ന പേരില്‍ ഹിന്ദിയിലേക്ക് എത്തിച്ചിരുന്നു. 'ഭൂല്‍ ഭൂലയ്യ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇപ്പോള്‍ ഹിന്ദിയില്‍ നിന്ന് വരികയാണ്. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് ആര്യൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

'ഭൂല്‍ ഭൂലയ്യ'  എന്ന ചിത്രത്തിലെ പ്രേത കഥാപാത്രമായ മഞ്‍ജുലിക തന്നെ രണ്ടാം ഭാഗത്തിലും എത്തുന്നു. തബു കിയാര അദ്വാനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെയ് 20ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. മലയാളത്തിലെ 'നാഗവല്ലി' എന്ന കഥാപാത്രത്തിന് സമാനമായി ഹിന്ദിയില്‍ അവതരിപ്പിക്കുന്ന 'മഞ്‍ജുളി'കയായി ഇത്തവണ കിയാര അദ്വാനിയാണ് എത്തുക.

ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഗൗതം ശര്‍മയാണ് ചിത്രം വിതരണം ചെയ്യുന്നത്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍‍ക് എന്നിവരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
 
'ഭൂല്‍ ഭൂലയ്യ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2020 ജൂലൈ 31 ന് റിലീസ് തീരുമാനിച്ചതായിരുന്നു. കൊവിഡ് അടക്കമുള്ള കാരണങ്ങളെ തുടര്‍ന്നാണ് ചിത്രം വൈകിയത്. എന്തായാലും തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യണമെന്നായിരുന്നു തീരുമാനം. 'മണിച്ചിത്രത്താഴ്' വീണ്ടും തുറക്കുമ്പോള്‍ എന്തെല്ലാം ആയിരിക്കും എന്ന് കാത്തിരുന്ന് കാണാം.

Read More : വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് വീഡിയോയുമായി റിമി ടോമി

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക റിമി ടോമി വിവാഹിതയാകുന്നുവെന്ന് അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമാണ് എന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. സ്വന്തം യൂ ട്യൂബ് ചാനലിലുടെയാണ് റിമി ടോമി സത്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

'കല്യാണം ആയോ റിമി?' എന്ന തലക്കട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമി ടോമി വ്യാജ വിവാഹ വാര്‍ത്തകളെ കുറിച്ച് പറയുന്നത്.ഞാൻ പ്രത്യേക ഒരു കാര്യം പറയാനാണ് വന്നത്. രണ്ടു ദിവസമായി എനിക്കു കോളുകളാണ്. ടൈറ്റിലില്‍ പറഞ്ഞതു പോലെ  ‘കല്യാണം ആയോ റിമി?’ എന്നാണ് എല്ലാവരും വിളിച്ചുചോദിക്കുന്നത്. എന്തുകൊണ്ട് നമ്മളോടൊന്നും ചോദിക്കാതെ ഇങ്ങനെ വാര്‍ത്ത വരുന്നത് എന്ന് എനിക്ക് അറിയില്ല. ഇനി എന്തെങ്കിലും അങ്ങനെ ഭാവിയില്‍ ഉണ്ടെങ്കില്‍ ഞാൻ നിങ്ങളോട് പറയാതിരിക്കുമോ എന്നും റിമി ടോമി ചോദിക്കുന്നു.

ഇപ്പോള്‍ ഇങ്ങനെയൊക്കെയങ്ങ് ഞാൻ പോകുന്നു. എന്തെങ്കിലും പുതിയ കാര്യങ്ങളൊക്കെ വരുമ്പോള്‍ ആദ്യം ഞാൻ നിങ്ങളുടെയടുത്ത് പറയും. അപ്പോള്‍ വിശ്വസിച്ചാല്‍ മതി കേട്ടോ. അപ്പോള്‍ കല്യാണം ഒന്നും ആയില്ല എന്നും റിമി ടോമി പറയുന്നു.

ഇപ്പോള്‍ ഞാൻ ഇങ്ങനെയങ്ക് ജീവിച്ചു പൊക്കോട്ടെ. അപ്പോള്‍ സംശയങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് വിചാരിക്കുന്നു. സ്വന്തം ബന്ധുക്കാരും അവരും ഇവരുമൊക്കെ ചോദ്യമാ. ഇനി ആരും എന്നെ വിളിക്കില്ലല്ലോ അല്ലേ എന്നും പറഞ്ഞാണ് റിമി ടോമി വീഡിയോയില്‍ പറഞ്ഞുനിര്‍ത്തുന്നത്.

Follow Us:
Download App:
  • android
  • ios