കാര്‍ത്തിക് ആര്യൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.

ബോളിവുഡില്‍ യുവ നായകൻമാരില്‍ മുൻനിരയിലാണ് കാര്‍ത്തിക് ആര്യന്റെ സ്ഥാനം. കാര്‍ത്തിക് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കാര്‍ത്തിക് ആര്യൻ തന്നെയാണ് സിനിമയുടെ കാര്യം അറിയിച്ചത്. സത്യനാരായണൻ കി കഥ എന്ന സിനിമയിലാണ് കാര്‍ത്തിക് ആര്യൻ നായകനാകുന്നത്.

View post on Instagram

ആനന്ദി ഗോപാല്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സമീര്‍ വിദ്വാൻസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രണയ ചിത്രമായിരിക്കും ഇത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പ്രഖ്യാപന ടീസറും പുറത്തുവിട്ടിട്ടുണ്ട്.

എന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു കഥയാണ് സിനിമയുടേത് എന്ന് കാര്‍ത്തിക് ആര്യൻ പറയുന്നു.

സിനിമയിലെ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.