കാര്‍ത്തിക് ആര്യന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു.

കാര്‍ത്തിക് ആര്യൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കബിര്‍ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കുക. അടുത്ത വര്‍ഷമാകും കാര്‍ത്തിക് ആര്യൻ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക.

കാര്‍ത്തിക് ആര്യന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഭൂല്‍ ഭുലയ്യ 2' ആണ്. മെയ് 20ന് ആണ് ചിത്രം പ്രദര്‍ശനതതിന് എത്തിയത്. കാര്‍ത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു 'ഭൂല്‍ ഭുലയ്യ' 2. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഗൗതം ശര്‍മയാണ് ചിത്രം വിതരണം ചെയ്‍തത്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍‍ക് എന്നിവരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്‍തത്.

ഫര്‍ഹാദ് സാംജി, ആകാശ് കൗശിക് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ. ആകാശ് കൗശികിന്‍റേതാണ് കഥ. ഛായാഗ്രഹണം മനു ആനന്ദ്. കാര്‍ത്തിക് ആര്യന് പുറമേ തബു, കിയാര അദ്വാനിരാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്‍യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് 'ഭൂല്‍ ഭുലയ്യ 2' എന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചോള രാജാക്കന്മാരെ തെറ്റായി ചിത്രീകരിച്ചു; 'പൊന്നിയിൻ സെൽവന്' നിയമക്കുരുക്ക്

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവൻ'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിയമകുരുക്കിൽ ആയിരിക്കുകയാണ് 'പൊന്നിയിൻ സെൽവൻ'. ചോള രാജക്കൻമാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മണിരത്നത്തിനും നടൻ വിക്രമിനും നോട്ടീസ് അയച്ചിരിക്കുകയാണ് അഭിഭാഷകൻ.

സെൽവം എന്ന് പേരുള്ള അഭിഭാഷകനാണ് ഹർജി നൽകിയിരിക്കുന്നത്. ചോള രാജാവായിരുന്ന ആദിത്യ കരികാലൻ നെറ്റിയിൽ തിലകക്കുറി അണിഞ്ഞിരുന്നില്ല. പക്ഷേ വിക്രം അവതരിപ്പിക്കുന്ന ഈ കഥാപാത്രം തിലകമണിഞ്ഞ ആളാണ്. ഇത്തരം കൂട്ടിച്ചേർക്കലുകൾ ചോള രാജാക്കൻമാർക്ക് തെറ്റായ പരിവേഷമാണ് ജനങ്ങൾക്ക് നൽകുകയെന്ന് സെൽവം ഹർജിയിൽ പറയുന്നു. 

സിനിമ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോ എന്നറിയാൻ തിയറ്റർ റിലീസിന് മുന്‍പ് പ്രത്യേക പ്രദർശനം നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ നോട്ടീസിൽ വിശദീകരണവുമയി സംവിധായകനോ വിക്രമോ രം​ഗത്തെത്തിയിട്ടില്ല. 2022 സെപ്റ്റംബർ 30- നാണ് രണ്ട് ഘട്ടമായി എത്തുന്ന 'പൊന്നിയിൻ സെൽവ'ന്റെ ആദ്യഭാ​ഗം റിലീസ് ചെയ്യുന്നത്. 

ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. 

Read More : മണിരത്‍നത്തിന് കൊവിഡ് പൊസിറ്റീവ്