കാര്‍ത്തിക് ആര്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.
കാര്‍ത്തിക് ആര്യൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ഫ്രെഡ്ഡി'. ശശാങ്ക ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും. 'ഫ്രെഡ്ഡി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
അലയ നായികയാകുന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ചിത്രം സ്‍ട്രീം ചെയ്യുക. റിലീസ് തീയ്യതി വൈകാതെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. 'ഫ്രെഡ്ഡി' പോലൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ താൻ ഭാഗ്യവാനാണെന്നാണ് കാര്‍ത്തിക് ആര്യൻ പറയുന്നത്. ഇതിനു മുമ്പ് താൻ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണ് 'ഫ്രെഡ്ഡി' എന്നും കാര്‍ത്തിക് ആര്യൻ പറയുന്നു.
'സത്യപ്രേം കി കഥ' എന്ന ചിത്രമാണ് കാര്‍ത്തിക് ആര്യന്റേതായി റിലീസ് പ്രഖ്യാപിച്ച മറ്റൊരു ചിത്രം. സമീര്‍ വിദ്വാൻസിന്റെ സംവിധാനത്തിലുള്ളതാണ് ചിത്രം. ഒരു പ്രണയകഥയായിരിക്കും ചിത്രം പറയുന്നത്. കെയ്‍റ അദ്വാനിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. തിയറ്ററില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. 2023 ജൂണ്‍ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക.അയനങ്ക ബോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
കാര്‍ത്തിക് ആര്യന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 'ഭൂല്‍ ഭൂലയ്യ 2' ആണ്. പല സൂപ്പര്‍ താരങ്ങളുടെയും ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ 'ഭൂല്‍ ഭൂലയ്യ 2'ന്റെ വിജയമാണ് ബോളിവുഡിന്റെ ആശ്വാസമായത്. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഫര്‍ഹാദ് സാംജി, ആകാശ് കൗശിക് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ. ആകാശ് കൗശികിന്‍റേതാണ് കഥ. ഛായാഗ്രഹണം മനു ആനന്ദ്. കാര്‍ത്തിക് ആര്യന് പുറമേ തബു, കിയാര അദ്വാനിരാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്‍യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
