ഏറെക്കാലത്തെ പരാജയങ്ങൾക്ക് ശേഷം നടൻ സൂര്യ ബോക്സ് ഓഫീസിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു.

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സൂര്യ. എന്നാല്‍ ഏറെക്കാലമായി അദ്ദേഹം നായകനായ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല. അതേസമയം കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചില ചിത്രങ്ങള്‍ കൈയടി നേടിയിരുന്നു. ഒപ്പം കമല്‍ ഹാസന്‍ നായകനായ വിക്രത്തിലെ കാമിയോ റോളും വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. സൂര്യ ആരാധകര്‍ സമീപ കാലത്ത് ആവേശത്തോടെ കാത്തിരുന്ന കങ്കുവ, റെട്രോ തുടങ്ങിയ ചിത്രങ്ങളൊക്കെ പരാജയങ്ങളുടെ കൂട്ടത്തില്‍ പെടുന്നു. എന്നാല്‍ സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷ വെക്കാതിരുന്ന ഒരു ചിത്രത്തിലൂടെ ബോക്സ് ഓഫീസില്‍ അദ്ദേഹം തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് എന്ന ചിത്രത്തിലൂടെ സൂര്യയുടെ വലിയ തിരിച്ചുവരവ് സംഭവിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നിര്‍മ്മാതാവിന്‍റെ സാമ്പത്തിക ബാധ്യത കാരണം അന്ന് മുടങ്ങിയിരുന്നു. എന്നാല്‍ ഇന്നലെയോടെ ചാര്‍ട്ട് ചെയ്തിരുന്ന തിയറ്ററുകളിലെല്ലാം ചിത്രം പ്രദര്‍ശനം ആരംഭിച്ചു. സൂര്യ ആരാധകര്‍ തന്നെ വലിയ പ്രതീക്ഷ വെക്കാതിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. വിശേഷിച്ചും ആരാധകര്‍ക്കിടയില്‍ നിന്ന്. ഇത് മികച്ച ഓപണിംഗിലേക്ക് ചിത്രത്തെ നയിച്ചിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 15.50 കോടിയാണ്. 18 കോടിയാണ് ഇന്ത്യയിലെ ആദ്യ ദിന ഗ്രോസ്. 7 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം ആദ്യ ദിനം വിറ്റത്. മികച്ച അഭിപ്രായം വന്നതോടെ രണ്ടാം ദിനം ആദ്യ ദിനത്തെ മറികടക്കുന്ന കളക്ഷനാണ് വരാനിരിക്കുന്നത്. അത് സാക്ഷ്യപ്പെടുത്തുന്നതാണ് രണ്ടാം ദിവസത്തെ ബുക്കിംഗ്. അര്‍ധരാത്രിയിലെ കണക്ക് പ്രകാരം രണ്ടാം ദിനത്തെ ബുക്കിംഗ് മാത്രം 6.93 കോടി പിന്നിട്ടുവെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ഒരു പതിറ്റാണ്ടിന് ശേഷമാണ് ഒരു സൂര്യ ചിത്രം ബോക്സ് ഓഫീസില്‍ ഇത്ര വലിയ കുതിപ്പിന്‍റെ സൂചന കാണിക്കുന്നത്. 2016 ല്‍ പുറത്തെത്തിയ 24 ന് ശേഷം സൂര്യയ്ക്ക് വലിയ വിജയങ്ങള്‍ ബോക്സ് ഓഫീസില്‍ ലഭിച്ചിട്ടില്ല.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News