ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം
പ്രശാന്ത് മുരളി, ഐശ്വര്യ നന്ദൻ, കോട്ടയം രമേശ്, സുനിൽ സുഖദ, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കരുതൽ. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച് തിയേറ്റർ പ്രദർശനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന് സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നാളെ മുതല്‍ (ജൂണ്‍ 18) ചിത്രം ഫസ്റ്റ് ഷോസ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന്‍റെ തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് സാബു ജെയിംസ് ആണ്. പിആർഒ എ എസ് ദിനേശ്, മനു ശിവൻ.
