ജോമി ജോസ് കൈപ്പാറേട്ട് സംവിധാനം ചെയ്ത് പ്രശാന്ത് മുരളി നായകനാകുന്ന ചിത്രം

ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന കരുതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ നടൻ ഹരിശ്രീ അശോകൻ ഓഡിയോ സിഡി ഉമ തോമസ് എംഎല്‍എയ്ക്ക് കൈമാറിയാണ് ലോഞ്ച് നിർവ്വഹിച്ചത്. സംഗീതം സ്വിച്ച് ഓൺ ചെയ്തത് നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്തു.

നായകൻ പ്രശാന്ത് മുരളി, നായിക ഐശ്വര്യ നന്ദൻ എന്നിവരെ കൂടാതെ കോട്ടയം രമേശ്, സുനിൽ സുഖദ, സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി, വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് കരുതൽ. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘർഷങ്ങളും അവർ പോയി കഴിയുമ്പോൾ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും അവരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സീരിയൽ കില്ലേഴ്സും അവരുടെ ജീവിതവും ആണ് ഈ സിനിമ മുൻപോട്ട് വെക്കുന്ന പ്രമേയം.

ഇന്ത്യയ്ക്ക് പുറമെ യുഎസിലും അയര്‍ലന്‍ഡിലുമായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ ആണ് ഈണം പകർന്നിരിക്കുന്നത്. പ്രസീദ ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ പി ബി, റാപ്പർ സ്മിസ് എന്നിവരാണ് സിനിമയിലെ 4 ഗാനങ്ങൾ പാടിയിരിക്കുന്നത്. പശ്ചാത്തല സംഗീതം അനിറ്റ് പി ജോയി, ഡിഐ മുഹമ്മദ് റിയാസ്, സോംഗ് പ്രോഗ്രാമിംഗ് റോഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്റ്റീഫൻ ചെട്ടിക്കൻ, എഡിറ്റർ സന്ദീപ് നന്ദകുമാർ, അസോസിയേറ്റ് ഡയറക്ടർ സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ വൈശാഖ് ശോഭന കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സഞ്ജു സൈമൺ മാക്കിൽ, ലൈൻ പ്രൊഡ്യൂസർ റോബിൻ സ്റ്റീഫൻ, കോ പ്രൊഡ്യൂസേഴ്സ് ശാലിൻ ഷീജോ കുര്യൻ പഴേമ്പള്ളിയിൽ, സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫൻ, ടോമി ജോസഫ്, ചീഫ് കോഡിനേറ്റർ ബെയ്ലോൺ അബ്രഹാം, മേക്കപ്പ് പുനലൂർ രവി, അസോസിയേറ്റ് അനൂപ് ജേക്കബ്, കോസ്റ്റ്യൂമർ അൽഫോൻസ് ട്രീസ പയസ്, റെക്കോഡിസ്റ്റ് & സൗണ്ട് ഡിസൈനിംഗ് രശാന്ത് ലാൽ മീഡിയ, ഡബ്ബിംഗ് ലാൽ മീഡിയ കൊച്ചി, ടൈറ്റിൽ സൂരജ് സുരൻ, പബ്ലിസിറ്റി ഡിസൈൻ ആർക്രിയേറ്റീവ്സ്, പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്