ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥ പറയുന്ന കരുവിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍. 

ഒടിയൻ എന്ന സിനിമയിലൂടെയായിരുന്ന ആ കഥാപാത്രത്തെ മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ പരിചിതമായത്. ഇപോഴിതാ ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍ കരുവ് എന്ന സിനിമയിലൂടെ. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.

പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ചെയ്യുന്നത്. നവാഗതയായ ശ്രീഷ്‍മ ആർ മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സംഗീതം റോഷന്‍ ആണ് നിര്‍വഹിക്കുന്നത്. ടോണി ജോര്‍ജ്ജ് ആണ് ഛായാഗ്രാഹകൻ.

 ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രീജിത്ത്‌ ശ്രീധർ ആണ് കലാ സംവിധായകൻ.