തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതിക്കു പിന്നാലെയാണ് റിലീസ് തീയതിയിലെ തീരുമാനം


നിഥിന്‍ രണ്‍ജി പണിക്കരുടെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ 'കസബ'. 'സിഐ രാജന്‍ സക്കറിയ'യായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ നേഹ സക്സേന, ജഗദീഷ്, സംപത്ത്, വരലക്ഷ്‍മി ശരത്കുമാര്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയ താരനിരയും അണിനിരന്നിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം 2016ലാണ് തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ തമിഴ് മൊഴിമാറ്റ പതിപ്പ് തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു.

'സര്‍ക്കിള്‍' എന്ന പേരിലാണ് ചിത്രത്തിന്‍റെ തമിഴ് ഡബ്ബിംഗ് പതിപ്പ് തിയറ്ററുകളിലേക്ക് എത്തുന്നത്. എ ടി കെ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ മൊണിമാറ്റ പതിപ്പ് അവതരിപ്പിക്കുന്നത്. തമിഴ് തായ് കലൈകൂട്ടമാണ് വിതരണം ചെയ്യുന്നത്. തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതിക്കു പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനം വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 3 ആണ് റിലീസ് തീയതി. ട്രെയ്‍ലര്‍ നേരത്തെ പുറത്തെത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona