പുലി എന്ന ചിത്രത്തിന് ശേഷം ചിമ്പു ദേവൻ സംവിധാനം ചെയ്യുന്നതാണ് കസഡ ടബാര.


പുലി എന്ന സിനിമയാണ് ചിമ്പു ദേവന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ്‍യെ നായകനാക്കിയായിരുന്നു ചിമ്പു ദേവൻ സംവിധാനം ചെയ്‍തത്. പ്രതീക്ഷിച്ചത്ര വിജയം സ്വന്തമാക്കാൻ പുലിക്കായില്ല. ഇപോഴിതാ ആറ് ഹ്രസ്വ ചിത്രങ്ങളുടെ ആന്തോളജിയുമായി ചിമ്പു ദേവൻ എത്തുന്നു.

YouTube video player

കസഡ ടബാര എന്ന സിനിമയുമായാണ് ചിമ്പു ദേവൻ എത്തുന്നത്. സിനിമ സോണി ലൈവില്‍ 27ന് പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകൻ മുരുഗദോസ് അറിയിച്ചു. ആറ് ഹ്രസ്വ ചിത്രങ്ങളാണ് കസഡ ടബാരയിലുണ്ടാകുക. വിജയ് മില്‍ട്ടണ്‍, എം സ് പ്രഭു, ബാലസുബ്രഹ്‍മണ്യം, എസ് ആര്‍ കതിര്‍, ആര്‍ ഡി രാജശേഖര്‍, ശക്തി ശരവണൻ എന്നീ ആറ് ഛായാഗ്രാഹകരും യുവൻ ശങ്കര്‍ രാജ, സന്തോഷ് നാരായണൻ, സാം സി, സീൻ റോള്‍ഡൻ, പ്രേംജി, ജിംബ്രാൻ എന്നീ ആറ് സംഗീത സംവിധായകരുമാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്.

വെങ്കട് പ്രഭുവാണ് കസഡ ടബാര നിര്‍മിക്കുന്നത്.

സുന്ദീപ് കിഷൻ, ഹരീഷ് കല്യാണ്‍, ശന്തനു ഭാഗ്യരാജ്, പ്രേംജി അമരേൻ, പ്രിയ ഭവാനി ശങ്കര്‍, റെജിന കാസ്സൻഡ്ര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.