സഹോദരിമാര്‍ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കത്രീന കൈഫ്.
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം (Vicky Kaushal- Katrina Kaif wedding) അടുത്തിടെയായിരുന്നു കഴിഞ്ഞത്. ബോളിവുഡ് ചര്‍ച്ച ചെയ്‍ത വിവാഹം വളരെ ആഘോഷാമാക്കി മാറ്റിയിരുന്നു വിക്കി കൗശലും കത്രീന കൈഫും. വിക്കി കൗശലും കത്രീന കൈഫും ഷെയര്‍ ചെയ്‍ത വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറി. ഇപോഴിതാ തന്റെ സഹോദരിമാരുടെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് കത്രീന കൈഫ്.
രാജസ്ഥാനിലെ സവായി മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെൻസസ് ഫോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. 120 പേര്‍ക്കായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നത്. നടി കത്രീന കൈഫിന്റെ ആറ് സഹോദരിമാരും വിവാഹ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. തന്റെ കരുത്താണ് സഹോദരിമാരെന്ന് പറഞ്ഞാണ് കത്രീന കൈഫ് ഇപോള്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
വളർന്നുവരുമ്പോൾ, ഞങ്ങൾ സഹോദരിമാർ എപ്പോഴും പരസ്‍പരം കൈത്താങ്ങായി. എന്റെ കരുത്താണ് അവർ. ഞങ്ങൾ പരസ്‍പരം ഒന്നിച്ച് വളര്‍ന്നു. അത് എപ്പോഴും അങ്ങനെ തന്നെ തുടരട്ടെയെന്നുമാണ് കത്രീന കൈഫ് എഴുതിയിരിക്കുന്നത്.
കത്രീന കൈഫ് പങ്കുവെച്ച ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ ട്രെൻഡിംഗായും മാറി. വിവാഹ ആഘോഷങ്ങള്‍ക്ക് എത്തുന്ന കത്രീന കൈഫിന്റെ സഹോദരിമാരുടെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഫോട്ടോകള്‍ പുറത്തുവിടുന്നതിന് അതിഥികള്‍ക്ക് വിലക്കുണ്ടായിരുന്നു. വിക്കി കൗശലും കത്രീന കൈഫും ഹണിമൂണിനായി തെരഞ്ഞെടുത്തിരിക്കുന്നത് യൂറോപ്പാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
