Asianet News MalayalamAsianet News Malayalam

'ഫോണ്‍ ഭൂതു'മായി കത്രീന കൈഫ്, ട്രെയിലര്‍ റിലീസ് അനൗണ്‍സ്‍മെന്റുമായി മോഷൻ പോസ്റ്റര്‍

കത്രീന കൈഫിന്റെ 'ഫോണ്‍ ഭൂതി'ന്റെ മോഷൻ പോസ്റ്റര്‍.

Katrina Kaif starrer film Phone Bhoot trailer to release on 10th October
Author
First Published Oct 6, 2022, 3:57 PM IST

കത്രീന കൈഫ് നായികയാകുന്ന പുതിയ ചിത്രമാണ് 'ഫോണ്‍ ഭൂത്'. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഫോണ്‍ ഭൂതി'ന്റെ ട്രെയിലര്‍ റിലീസിനെ കുറിപ്പുള്ള അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഒക്ടോബര്‍ 10ന് ആണ് പുറത്തുവിടുക. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന.  കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

'മേരി ക്രിസ്‍മസ്' എന്ന ചിത്രവും കത്രീന കൈഫിന്റേതായി റിലീസ് ചെയ്യാനുണ്ട്. ശ്രീരാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില് നായകനായി അഭിനയിക്കുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഇഷാൻ ഖട്ടര്‍ നായകനാകുന്ന പുതിയ സിനിമ 'പിപ്പ' ആണ്. രാജ് കൃഷ്‍ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‍തെ 1971 ഇന്ത്യാ - പാക്കിസ്ഥാൻ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയുള്ള സിനിമയാണ് 'പിപ്പ'. മൃണാള്‍ താക്കൂര്‍ നായികയാകുന്ന ചിത്രം 2022 ഡിസംബര്‍ രണ്ടിന് ആണ് റിലീസ് ചെയ്യുക. 'ഫോണ്‍ ഭൂതി'ല്‍ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നന്ന സിദ്ധാര്‍ഥ് ചതുര്‍വേദിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ 'ഗെഹരായിയാം' ചര്‍ച്ചയായിരുന്നു. ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിദ്ദാര്‍ഥ് ചതുര്‍വേദിക്കൊപ്പം ദീപിക പദുക്കോണ്‍ ആയിരുന്നു കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത്.

Read More: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി വിനീത് ശ്രീനിവാസൻ, സെക്കൻഡ് ലുക്കും പുറത്ത്

Follow Us:
Download App:
  • android
  • ios