Asianet News MalayalamAsianet News Malayalam

'പത്തൊമ്പതാം നൂറ്റാണ്ടി'ലെ നായിക ഇതാ; സിജുവിനെ താരസിംഹാസനത്തിലേക്ക് സമ്മാനിക്കുമെന്ന് വിനയന്‍

 മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വില്‍സണ്‍ എന്ന നായകനെ സമ്മാനിക്കാൻ ആകുമെന്ന പ്രതീക്ഷയും വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ചു. 

kayal lohar plays nangeli in pathombatham noottandu
Author
Kochi, First Published Feb 17, 2021, 5:14 PM IST

ത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ചരിത്രം പറയുന്ന വിനയന്‍ ചിത്രം പത്തൊമ്പതാം നുറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒപ്പം ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തുകയാണ് വിനയൻ. നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് നടൻ സിജു വിൽസണ്‍ ആണെന്ന് അടുത്തിടെ വിനയൻ പ്രഖ്യാപിച്ചിരുന്നു. സിജുവിന്‍റെ ഗംഭീര മേക്കോവർ സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. 

കന്നഡ ചിത്രം മുകില്‍ പെട്ട എന്ന ചിത്രത്തിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് നായിക. നങ്ങേലി എന്ന കഥാപാത്രമായാണ് കയാദു ചിത്രത്തിൽ എത്തുന്നത്. മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വില്‍സണ്‍ എന്ന നായകനെ സമ്മാനിക്കാൻ ആകുമെന്ന പ്രതീക്ഷയും വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ചു. 

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാര്‍ത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വില്‍സണ്‍ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാന്‍ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്. ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയര്‍ ചെയ്യുന്നു. നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം.

പത്തൊൻപതാം നൂറ്റാണ്ടിൻെറ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാർത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ.. ...

Posted by Vinayan Tg on Tuesday, 16 February 2021

ഇതിഹാസ നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കാൻ സിജു, കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കദായു, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. 

Follow Us:
Download App:
  • android
  • ios