പൊലീസ് ഓഫീസറായി സൈജു കുറുപ്പ്. സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തില്‍ എത്തുന്ന കാഴ്‍ചയ്ക്കപ്പുറം എന്ന ഹ്രസ്വ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

ബോധവത്‍കരണ ചിത്രമായിട്ടാണ് കാഴ്‍ചയ്‍ക്കപ്പുറം എത്തിയിരിക്കുന്നത്. അൻഷാദ് കറുവാഞ്ചാല്‍ ആണ് ചിതം സംവിധാനം ചെയ്‍തിരിക്കുന്നത്. ഹരിശങ്കര്‍ ഐപിഎസ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം. ജിയോ തോമസ് ആണ് എഡിറ്റിംഗ്. ആര്‍ ആര്‍ വിഷ്‍ണു ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.