മലയാള നടി കീര്‍ത്തി സുരേഷ് ഇപ്പോള്‍ തെലുങ്കിലും തമിഴിലുമൊക്കെ തിളങ്ങുകയാണ്. ദേശീയ അവാര്‍ഡ് നേടിയ കീര്‍ത്തി സുരേഷിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ നാളെ പുറത്തിറങ്ങും.

രംഗ് ദെ എന്ന സിനിമയുടെ ടീസറാണ് നാളെ പുറത്തുവിടുക. ടീസര്‍ പുറത്തുവിടുമ്പോള്‍ അതിന് ഒരു പ്രത്യേകതയുമുണ്ട് എന്ന് കീര്‍ത്തി സുരേഷ് പറയുന്നു. നായകൻ നിതിനുള്ള വിവാഹ സമ്മാനമായാണ് ടീസര്‍ എത്തുകയെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. മനോഹരമായ ഒരു വിവാഹ സമ്മാനമാണ് ഇത്.  രംഗ് ദെയല്ലാതെ മറ്റെന്തുണ്ട് ഇങ്ങനെ ആഘോഷിക്കാൻ എന്നും കീര്‍ത്തി സുരേഷ് പറയുന്നു. ശാലിനിയാണ് നിതിന്റെ പ്രതിശ്രുത വധു. വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. തെലുങ്കില്‍ ഒട്ടേറെ ആരാധകരുള്ള നടനാണ് നിതിൻ.