എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ചെലവഴിച്ചത്.

കീര്‍ത്തി സുരേഷ് ചിത്രം 'ദസറ' റിലീസിന് തയ്യാറെടുക്കുകയാണ്. നാനി നായകനാകുന്ന ചിത്രമാണ് 'ദസറ'. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 30നാണ് റിലീസ് ചെയ്യുക. 'ദസറ' എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് പുതിയ വാര്‍ത്ത.

'ദസറ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ അവസാന ദിവസം 130ഓളം പേര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 75 ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ഇതിനായി ചെലവഴിച്ചത്. 'വെന്നെല' എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നത്. ഇമോഷണലി കണക്റ്റാവുന്ന ചിത്രമാണ് 'ദസറ' എന്ന് കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ 'സൈറണ്‍' ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. 'ഭോലാ ശങ്കര്‍' എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് 'ഭോലാ ശങ്കറി'ല്‍ അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.

'മാമന്നൻ' എന്ന തമിഴ് ചിത്രം കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയായിരുന്നു. ഉദയ്‍നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമന്നൻ'.

Read More: 'ദളപതി വിജയ്‍യെ കുറിച്ച് ഒരു വാക്ക്', രശ്‍മികയുടെ പ്രതികരണം ഇങ്ങനെ