Asianet News MalayalamAsianet News Malayalam

'സൂരരൈ പോട്രു' സംവിധായികയുടെ ചിത്രത്തില്‍ നായികയാകാൻ കീര്‍ത്തി സുരേഷ്

സുധ കൊങ്കരയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

Keerthy Suresh to act in Sudha Kongaras film
Author
Kochi, First Published Aug 12, 2022, 10:01 PM IST


'സൂരരൈ പോട്രു' എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സംവിധായികയാണ് സുധ കൊങ്കര. ദേശീയ അവാര്‍ഡും ലഭിച്ചു. സുധ കൊങ്കരയും ദേശീയ അവാര്‍ഡ് ജേതാവായ നടി കീര്‍ത്തി സുരേഷും ഒന്നിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

'കെജിഎഫി'ന്റെ നിര്‍മാതാക്കളായി ഹോംബാളെയുടെ പുതിയ ചിത്രം സുധ കൊങ്കര സംവിധാനം ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിലാണ് കീര്‍ത്തി സുരേഷ് നായികയായേക്കുമെന്ന് പ്രചരിക്കുന്നത്. നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും കീര്‍ത്തി സുരേഷിന്റെ ആരാധകര്‍ക്ക് ഇത് ആവേശം പകരുന്ന വാര്‍ത്തയാണ്.

തെലുങ്കിലും തമിഴിലുമായി കീര്‍ത്തി സുരേഷ് ഇപ്പോള്‍ തിരക്കിലാണ്. നാനി നായകനാകുന്ന 'ദസറ' എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക.സുധാകര്‍ ചെറുകുറിയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്‍എല്‍വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം.  സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്നു.അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്, സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 'ഭോലാ ശങ്കര്‍' എന്ന ചിത്രത്തിലും കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് അഭിനയിക്കുന്നത്.  മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അജിത്ത് നായകനായ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് 'ഭോലാ ശങ്കര്‍'. 

'മാമന്നൻ' എന്ന ചിത്രത്തിലാണ് തമിഴില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'. ഉദയ്‍നിധി സ്റ്റാലിനും ഫഹദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More : 'മൈക്കി'ലെ തകർപ്പൻ ഡാൻസ് നമ്പർ 'മൂവ് യുവർ ബോഡി' പുറത്തുവിട്ടു

Follow Us:
Download App:
  • android
  • ios