നിരവധി പോരാട്ടങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ തെന്നിന്ത്യൻ സിനിമാതാരം വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കും. തമിഴ് ജനതയ്ക്ക് നല്ലൊരു ഭരണം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

'ഇന്ത മൂഞ്ചിയെ പാക്ക യാരാവത് തിയറ്ററിലേ വരുവാങ്കളാ..' കാലങ്ങൾക്ക് മുൻപ് നടൻ വിജയിയെ പരിഹസിച്ച് കൊണ്ട് ഒരുകൂട്ടം പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഇങ്ങനെ പറഞ്ഞവരെ കൊണ്ട് തന്നെ തന്റെ ആരാധകരാക്കി കൈയ്യടിപ്പിക്കാൻ വിജയ്ക്ക് പിന്നീട് കഴിഞ്ഞു. തമിഴ്നാട് ബോക്സ് ഓഫീസ് ഭരിക്കുന്ന ദളപതിയായി പതിറ്റാണ്ടുകൾ തെന്നിന്ത്യൻ സിനിമയിൽ അദ്ദേഹം നിറഞ്ഞു നിന്നു. ഒടുവിൽ നാളെ തന്റെ ജനതയ്ക്ക് വേണ്ടി, മാറ്റത്തിന് വേണ്ടി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ പോകുന്നു.

Add Asianetnews as a Preferred SourcegooglePreferred

പ്രതിസന്ധികൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ 120 അംഗങ്ങളുടെ പിന്തുണയോടെ ആണ് വിജയ് നാളെ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ പോകുന്നത്. ആ ആവേശത്തിലും സന്തോഷത്തിലുമാണ് കേരളത്തിലെ വിജയ് ഫാൻസും. സോഷ്യൽ മീഡിയയിൽ എങ്ങും മലയാളികളായി വിജയ് ഫാൻസിന്റെ ആഘോഷമാണ്. 'വിജയ് തമിഴ്നാട് പിടിക്കുമെന്ന് പലവട്ടം ആവർത്തിച്ചാവർത്തിച്ചു പറഞ്ഞപ്പോഴും പലരും പരിഹസിച്ചു കളിയാക്കി ചിരിച്ചു. കുമ്മോജി ഇട്ട് രസിച്ചു. രജനികാന്തിന് കഴിയാത്തത് വിജയ്ക്ക് കഴിയുമോ എന്ന് കളിയാക്കി. അതെ രജനികാന്തിന് കഴിയാത്തത് വിജയ്ക്ക് കഴിയും എന്നിപ്പോൾ തെളിഞ്ഞിരിക്കുന്നു', എന്നാണ് ഒരു ആരാധകന്റെ വാക്കുകൾ.

'അഴകിയ തമിഴ്മകൻ നീ താനേ.., ഇനി കേരളത്തിൽ വി ഡി സതീശനും കൂടി മുഖ്യമന്ത്രി ആയാൽ ജനങ്ങളുടെ തീരുമാനം ശരിയാണ് എന്ന് തെളിയും, വിജയാശംസകൾ. നല്ലൊരു ഭരണം നടത്താൻ സാധിക്കട്ടെ. നാട്ടിലുള്ള സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിച്ച്, നല്ലൊരു സർക്കാർ ഉണ്ടാക്കി നല്ലൊരു ഭരണം കാഴ്ചവെക്കാൻ സാധിക്കും, തമിഴ് ജനതക്ക് നല്ലൊരു ഭരണം നൽകാൻ വിജയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു, എല്ലാ പുകഴും ഒരുവൻ ഒരുവനുക്കേ!!!...നീ നദി പോലെ ഓടിക്കൊണ്ടിയിരു, ജോസഫ് വിജയ് ആകിയ നാൻ എന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു, തമിഴ്നാട് മക്കളും അണ്ണന്റെ ഫാൻസും കട്ടക്ക് കൂടെ ഉള്ളപ്പോൾ എന്താ കഴിയാത്തത്, കനൽ ഒരു തരി മതി', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

അതേസമയം, നാളെ രാവിലെ 11 മണിക്ക് ആണ് വിജയിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. പറഞ്ഞ വാക്കുകൾ പാലിച്ച്, നല്ലൊരു ഭരണം തന്നെ വിജയ് കാഴ്ചവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ വൈകാതെ ജനനായകൻ റിലീസ് ചെയ്യുമെന്ന് വിവരം. മെയ് 28ന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്നാണ് വിവരം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming