Asianet News MalayalamAsianet News Malayalam

തലവന്‍ ടീമിന് സ്നേഹാദരവ് നല്‍കി കേരളാ പോലീസ്

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ്  സക്സേന ഐപിഎസ്,  എഡിഎസ്പി ഇന്‍ ചാര്‍ജ് ശ്രീ. ജിൽസൻ , ഡിസിആര്‍ബി ഡിവൈഎസ്പി ശ്രീ. അബ്ദുൾ  റഹീം, ഡിവൈഎസ്പി സിഐഎഎല്‍ ശ്രീ. രവീന്ദ്രനാഥ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

Kerala police felicitate Thalavan movie team vvk
Author
First Published Jun 13, 2024, 8:20 AM IST

കൊച്ചി: സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞ ജിസ് ജോയ് ചിത്രം തലവന്റെ ടീമിന് സ്നേഹാദരവ് നല്‍കി കേരളാ പോലീസ്. ബിജു മേനോന്‍ - ആസിഫ് അലി കൂട്ടുകെട്ടില്‍ പിറന്ന തലവന്‍ വലിയ വിജയത്തിലേക്ക് കുതിക്കുമ്പോഴാണ് കേരളാ പോലീസിന്റെ ഈ നീക്കം. പോലീസ് ഡിപ്പാര്‍ട്ട്മെന്റിലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തിനെ ആദരിച്ചതിനൊപ്പം ചിത്രത്തിന്റെ വിജയാഘോഷത്തിലും കേരളാ പോലീസ് പങ്കെടുക്കുകയുണ്ടായി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ്  സക്സേന ഐപിഎസ്,  എഡിഎസ്പി ഇന്‍ ചാര്‍ജ് ശ്രീ. ജിൽസൻ , ഡിസിആര്‍ബി ഡിവൈഎസ്പി ശ്രീ. അബ്ദുൾ  റഹീം, ഡിവൈഎസ്പി സിഐഎഎല്‍ ശ്രീ. രവീന്ദ്രനാഥ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

വേദിയില്‍ സംസാരിച്ച ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ്  സക്സേന ഐപിഎസ് "ചിത്രത്തെപ്പറ്റി വളരെ മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്, ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു" എന്ന് അഭിപ്രായപ്പെട്ടു. എഡിഎസ്പി ഇന്‍ ചാര്‍ജ് ശ്രീ. ജിൽസൻ പറഞ്ഞത് "ഈ സിനിമ ഒരു വന്‍ വിജയമാവട്ടെ, നൂറു ദിവസം ആഘോഷിക്കട്ടെ" എന്നാണ്. ഡിസിആര്‍ബി ഡിവൈഎസ്പി ശ്രീ. അബ്ദുൾ  റഹീം "എല്ലാവര്‍ക്കും എല്ലാ വിധ ആശംസകളും അര്‍പ്പിക്കുന്നു" എന്നു പറഞ്ഞുകൊണ്ട് ആശംസകൾ അറിയിച്ചു. ഡിവൈഎസ്പി സിഐഎഎല്‍ ശ്രീ. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടത് "ജിസ് ജോയുടെ വളരെ നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് തലവന്‍" എന്നാണ്.
 
നേരത്തെ തലവന്റെ വിജയാഘോഷത്തില്‍ മന്ത്രി വിഎന്‍ വാസവനും പങ്കുചേര്‍ന്നിരിക്കുന്നു. പുറത്തിറങ്ങി ആഴ്ചകള്‍ കഴിയുമ്പോഴും മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

5 വ്യത്യസ്ത പോസ്റ്ററുകൾ 5 താരങ്ങളിലൂടെ; വ്യത്യസ്തമായ പോസ്റ്റർ ലോഞ്ചുമായി ആനന്ദ് ശ്രീബാല

ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ 'മോണിക്ക ഒരു എ.ഐ സ്റ്റോറി' റിലീസ് ഡേറ്റ് പുറത്ത്
 

Latest Videos
Follow Us:
Download App:
  • android
  • ios