തിയേറ്റർ, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സർക്കാർ അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നും കേരളത്തിൽ  ടിപിആർ കുറയുന്നുന്നത് അനുകൂല സാഹചര്യമാണെനന്നും മന്ത്രി കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിയേറ്റർ, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സർക്കാർ അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നും കേരളത്തിൽ ടിപിആർ കുറയുന്നുന്നത് അനുകൂല സാഹചര്യമാണെനന്നും മന്ത്രി കൂട്ടിച്ചേർത്തു. 

YouTube video player

കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലാണ് തിയറ്ററുകൾ അടക്കം വീണ്ടും അടച്ച് പൂട്ടിയത്. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പിൻവലിക്കുകയാണ്. സ്കൂളുകളും കോളേജുകളും അടക്കം തുറക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ തിയേറ്ററുകളും. വിവാഹങ്ങളടക്കം നടക്കുന്ന ഓഡിറ്റോറിയങ്ങളും തുറക്കുന്നതിൽ അനുകൂല മറുപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നില്ല. എന്നാൽ അടുത്ത ഘട്ടത്തിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് മന്ത്രി ഇപ്പോൾ അറിയിക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona