ആരാധകര്‍ കാത്തിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2വില്‍ വില്ലനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്തുന്നു. ചിത്രത്തിന്‍റെ  ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അധീരയെന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുക. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 

സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ലുക്ക് പുറത്തിറക്കിയത്. കഴിഞ്ഞ ഡിസംബർ 21നാണ് കെജിഎഫിന്‍റെ ആദ്യ ഭാഗം ഇന്ത്യയിൽ റിലീസ് ചെയ്തത്. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമിച്ചത്. കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമായിരുന്നു കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്