രാധികയുടെ ഗര്‍ഭകാല ചിത്രങ്ങളും ബേബി ഷവര്‍ ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മകൾ ഐറയുടെ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.

ഹൈദരാബാദ്: സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ കന്നഡ താരം യഷിനും ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റിനും ആൺകുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽമീഡിയയിലൂടെ യഷ് ആ​രാധകരുമായി പങ്കുവച്ചത്.

View post on Instagram

യഷിന്റെയും രാധികയുടെയും ആദ്യത്തെ കണ്‍മണിയായ മകൾ ഐറയ്ക്ക് ആറ് മാസം പ്രായമുള്ളപ്പോഴാണ് രാധിക വീണ്ടും ഗര്‍ഭിണിയായ വിവരം യഷ് ആരാധകരെ അറിയിച്ചത്. ഐറയുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെയായിരുന്നു യഷിന്റെ പ്രഖ്യാപനം.

View post on Instagram

രാധികയുടെ ഗര്‍ഭകാല ചിത്രങ്ങളും ബേബി ഷവര്‍ ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മകൾ ഐറയുടെ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. 2016-ല്‍ വിവാഹിതരായ യഷ്- രാധിക ദമ്പതികൾക്ക് 2018 ഡിസംബറിലാണ് ഐറ ജനിക്കുന്നത്. കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയ ദിനത്തിലാണ് ഐറയുടെ ആദ്യ ചിത്രം യഷ് പുറത്ത് വിട്ടത്. 

View post on Instagram