നടൻ മോഹൻലാൽ തന്റെ പുതിയ ഇന്നോവ ഹൈക്രോസ് കാറിനായി 2255 എന്ന ഫാൻസി നമ്പർ ലേലത്തിൽ സ്വന്തമാക്കി. 'രാജാവിന്റെ മകൻ' എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗിലൂടെ ഹിറ്റായ ഈ നമ്പറിനായി 1.80 ലക്ഷം രൂപയാണ് താരം മുടക്കിയത്.
കൊച്ചി: മൈ ഫോൺ നമ്പർ ഈസ് 2255 എന്ന മോഹൻലാൽ ഡയലോഗ് ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഡയലോഗുകളിലൊന്നാണ്. രാജാവിന്റെ മകൻ എന്ന സിനിമയിലൂടെയാണ് ഈ നമ്പർ ഹിറ്റായത്. തന്റെ 33 ലക്ഷം രൂപയുടെ ഇന്നോവ ഹൈക്രോസ് കാറിന് വേണ്ടി 2255 എന്ന നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് താരം. തിങ്കളാഴ്ച എറണാകുളം ആര്‍.ടി ഓഫീസില്‍ നടന്ന ലേലത്തിലൂടെ ഫാന്‍സി നമ്പറായ KL 07 DJ 2255 1.80 ലക്ഷം രൂപയ്ക്കാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. എറണാകുളം ജോയിന്റ് ആര്‍.ടി.ഒ സി.ഡി അരുണിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് ലേലം നടന്നത്. DJ 2255 നമ്പറിനായി ലേലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് പങ്കെടുത്തത്. 10,000 രൂപയില്‍ തുടങ്ങിയ ലേലം 1.45 ലക്ഷത്തില്‍ എത്തിയതോടെ ലാലിന്റെ പ്രതിനിധി 1.80 ലക്ഷം രൂപയിലേക്ക് ഉയർത്തി വിളിക്കുകയായിരുന്നു. തുടര്‍ന്ന് എതിരാളികള്‍ പിന്മാറി. 5000 രൂപ ഫീസടച്ചാണ് താരം DJ 2255 എന്ന നമ്പര്‍ ബുക്ക് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിൽ വാശിയേറിയ ലേലത്തിനൊടുവില്‍ 2255 ഇഷ്ട നമ്പര്‍ സിനിമാ നിര്‍മാതാവും മോഹൽലാലിന്റെ സുഹൃത്തുമായ ആന്റണി പെരുമ്പാവൂരും സ്വന്തമാക്കിയിരുന്നു. KL 07 DH 2255 എന്ന നമ്പര്‍ ലേലത്തിലൂടെ 32,0000 രൂപ നല്‍കിയാണ് ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയത്.


