അണിയറയില്‍ ഒരുങ്ങുന്നത് ഫീല്‍ ഗുഡ് ചിത്രം

കെഎച്ച് പ്രോഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ പൂജ തൃശൂർ സോണ ഹോട്ടലിൽ വെച്ച് നടന്നു. പ്രശസ്ത നടീനടന്മാരുടെ സാന്നിധ്യത്തിൽ വെച്ച് ആയിരുന്നു പൂജ ച്ചടങ്ങ് നടന്നത്. തുടർന്ന് പാലക്കാട് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മലയാളം, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

സാധാരണക്കാരുടെ സങ്കടവും അതിജീവനവും പ്രണയവും സസ്പെൻസും നിറഞ്ഞ ഒരു ഫീൽ ഗുഡ് മൂവിയാണ് ഈ ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പിന്നീട് അറിയിക്കുന്നതാണെന്ന് സംവിധായകൻ ഹുസൈൻ അറോണി പറയുന്നു. ഗ്രാമീണവാസികളായ ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു പെൺകുട്ടി ഉൾപ്പെടെ നാല് ചെറുപ്പക്കാരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സിനിമയുടെ തുടക്കം ഗ്രാമീണ പശ്ചാത്തലത്തിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും കണ്ണ് നിറയിപ്പിച്ചും മുന്നേറുമ്പോൾ കുടുംബ സമേതം വന്ന് കണ്ടു സന്തോഷിക്കാനുള്ള വകയുണ്ട്. ഇന്റർവെലിനു ശേഷം ചിത്രം ടൗണ്‍ പശ്ചാത്തലത്തിലേക്ക് മാറുന്നു. അവസാനം വരെയുള്ള നർമ്മവും ക്ലൈമാക്‌സിലെ ട്വിസ്‌റ്റുകളും സിനിമയുടെ പ്രത്യേകതയാണെന്നും അണിയറക്കാര്‍ പറയുന്നു.

മുകേഷ്, സന്തോഷ് കീഴാറ്റൂർ, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, നസീർ സംക്രാന്തി, ബിനീഷ് ബാസ്‌റ്റിൻ, റസാഖ് ഗുരുവായൂർ, ജെൻസൺ ആലപ്പാട്ട്, സനന്ദൻ, കൊച്ചു പ്രദീപ്, സുധീഷ് പുനലൂർ, ഉവൈസ്, ദക്ഷൻ വിജയ്, ഷഫീഖ് എടപ്പാൾ, ശ്വേദ പ്രമോദ്, മനില, നീതു, മോഹൻ, ആതിര, അജന്യ, ആവണി, ശ്രീനിവാസ്, മനോജ് പുലരി, രജനീഷ്, രമണിക, ജോബി ജോസ്, ഷിബു, മോഹൻ ദാസ്, അനിൽ, സന്ദീപ്, ഫാസിൽ, സുബൈർ, ഹരി, ശിവകുമാർ, അരുൺ, റിയാസ്, ഫൈസൽ ഇറുക്ക, മായ, അഞ്ജന അപ്പുകുട്ടൻ, ഷിജിന, വിജി പേഴുർ, രാജലക്ഷ്മി, ദിൻസി, ജിൻസി, നീതു, മീതു, സന, സിന്ധു, ലച്ചു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. 

ചിത്രത്തിന്റെ ചായഗ്രഹണം സിബി ജോസഫ് നിർവഹിക്കുന്നു. ചിഫ് അസോസിയേറ്റ് ഡയറക്ടർ ജെയ്‌സ് അബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ ഹുസൈൻ ഇക്കു, വിനീത കെ തമ്പാൻ, വസ്ത്രാലങ്കാരം ഹരി പാലക്കാട്, മേക്കപ്പ് ഷിനോജ് മാനന്തവാടി, ആർട്ട്‌ ഭാസ്കർ കുളപ്പുള്ളി, സ്റ്റിൽസ് ഷാബു പെരുമ്പാവൂർ, ഹെയറിസ്റ്റ് ഫെമിത ഫെമിൻ. പ്രസാദ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. മാണി താമരയും മഹേഷ് ബാബുവും ജോയ്‌സ് ളാഹയും ചേർന്നാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ദക്ഷിണ, മണി തമാര, സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം പകര്‍ന്നിരിക്കുന്നത്. പിആർഒ- എം കെ ഷെജിൻ.

Asianet News Live | Malayalam News Live | Kerala News Live | Nilambur MLA | Live Breaking news