Asianet News MalayalamAsianet News Malayalam

ആ പുഞ്ചിരി മിസ് ചെയ്യുന്നു, ഉടൻ കാണാമെന്ന് കരുതുന്നുവെന്നും സുഹാസിനിയോട് ഖുശ്‍ബു

എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്ന ആ പുഞ്ചിരി മിസ് ചെയ്യുന്നുവെന്നും ഖുശ്‍ബു എഴുതിയിട്ടുണ്ട്.

Khusbu talk about her friend
Author
Chennai, First Published Apr 22, 2020, 10:56 PM IST

കൊവിഡ് 19നെ പ്രതിരോധിക്കുകയാണ് രാജ്യം. ലോക്ക് ഡൗണിലാണ്. ഒരുപാട് കഷ്‍ടപ്പാടുകളും അനുഭവിക്കേണ്ടി വരുന്നു. വീട്ടിലിരിപ്പിന്റെ കാലത്ത് ഓരോരുത്തരും ബന്ധങ്ങള്‍ പുതുക്കയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയുമൊക്കെ ചെയ്‍ത് കൂട്ടായ്‍മയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരെന്ന് വ്യക്തമാക്കുകയാണ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‍ബു.

നിങ്ങള്‍ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലാകുമ്പോഴും നിങ്ങള്‍ക്കൊപ്പം നില്‍ക്കാൻ ഒരാളുണ്ടെങ്കില്‍, അയാളാണ് ജീവിതകാലത്തേയ്‍ക്കുള്ള സുഹൃത്ത്. സുഹാസിനിയെ മിസ് ചെയ്യുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്ന ആ പുഞ്ചിരി മിസ് ചെയ്യുന്നുവെന്നും ഖുശ്‍ബു ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് എഴുതുന്നു. ഉടൻ തന്നെ കാണാനാകുമെന്ന് കരുതുന്നതായും ഖുശ്‍ബു പറയുന്നു. സിനിമയ്‍ക്കകത്തും പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും.

Follow Us:
Download App:
  • android
  • ios