Asianet News MalayalamAsianet News Malayalam

'കിംഗ് ഓഫ് കൊത്ത' ഒടിടിയിലേക്ക്; എപ്പോള്‍, എവിടെ കാണാം?

കുറുപ്പിന് ശേഷമെത്തിയ ദുല്‍ഖറിന്‍റെ മലയാളം തിയറ്റര്‍ റിലീസ്

king of kotha ott release date disney plus hotstar dulquer salmaan abhilash joshiy wayfarer films zee studios nsn
Author
First Published Sep 17, 2023, 6:10 PM IST

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്‍റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. ബോധപൂര്‍വ്വമായ ഡീഗ്രേഡിംഗ് ആണ് ചിത്രത്തിന് നേരെ ഉണ്ടാവുന്നതെന്ന് അണിയറക്കാര്‍ ആരോപണം ഉയര്‍ത്തിയിരുന്നു. അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സെപ്റ്റംബര്‍ 22 ന് നടക്കുമെന്ന് ഇന്ത്യ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കുമെന്നും ഇന്ത്യ ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.

നെഗറ്റീവ് പബ്ലിസിറ്റി നേടിയെങ്കിലും മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയിരുന്നു ചിത്രം. ആദ്യ വാരം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 14.5 കോടിയിലേറെയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ആദ്യവാര കളക്ഷന്‍ 7 കോടിക്ക് മുകളിലായിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 15 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 36 കോടിയിലേറെ ഗ്രോസ് ആണ് ആദ്യ വാരം കിംഗ് ഓഫ് കൊത്ത നേടിയിരുന്നത്. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ : പൃഥ്വിരാജിനെ പിന്നിലാക്കി ദുല്‍ഖര്‍; ജനപ്രീതിയില്‍ മുന്നിലുള്ള മലയാളത്തിലെ നായകന്മാര്‍ ആരൊക്കെ?

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

Follow Us:
Download App:
  • android
  • ios