Asianet News MalayalamAsianet News Malayalam

പൃഥ്വിരാജിനെ പിന്നിലാക്കി ദുല്‍ഖര്‍; ജനപ്രീതിയില്‍ മുന്നിലുള്ള മലയാളത്തിലെ നായകന്മാര്‍ ആരൊക്കെ?

കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റെ അവസാന റിലീസ്

Most popular male Malayalam film stars Aug 2023 ormax mohanlal mammootty tovino dulquer salmaan fahadh faasil nsn
Author
First Published Sep 17, 2023, 4:54 PM IST

ഓരോ ഭാഷാ സിനിമകളിലെയും താരങ്ങളുടെ ജനപ്രീതിയുള്ള ഏറ്റക്കുറച്ചിലുകള്‍ ലിസ്റ്റ് ഔട്ട് ചെയ്യാറുള്ള സ്ഥാപനമാണ് ഓര്‍മാക്സ് മീഡിയ. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സിന്‍റെ മലയാളത്തിലെ നായക നടന്മാരുടെ പുതിയ പോപ്പുലര്‍ ലിസ്റ്റ് എത്തിയിട്ടുണ്ട്. ജനപ്രീതിയില്‍ മുന്നിലുള്ള അഞ്ച് നായക നടന്മാരുടെ ലിസ്റ്റ് ആണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2022 ലെ ജനപ്രീതിയുടെ അടിസ്ഥാനത്തിലുള്ള വാര്‍ഷിക ലിസ്റ്റില്‍ നിന്ന് ഒരു പ്രധാന മാറ്റം ഇപ്പോഴത്തെ ലിസ്റ്റിന് ഉണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന ഒരു താരത്തിന് പകരം മറ്റൊരാള്‍ ഇടംപിടിച്ചു എന്നതാണ് അതില്‍ ശ്രദ്ധേയം. 

പൃഥ്വിരാജ് സുകുമാരനാണ് ആദ്യ അഞ്ചില്‍ നിന്ന് പുതിയ ലിസ്റ്റില്‍ പുറത്തായിരിക്കുന്നത്. പകരം ഇടം നേടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ പൃഥ്വിരാജ് മൂന്നാം സ്ഥാനത്ത് ആയിരുന്നെങ്കില്‍ ഓര്‍മാക്സ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഓഗസ്റ്റ് മാസത്തിലെ പോപ്പുലര്‍ ലിസ്റ്റില്‍ ദുല്‍ഖര്‍ നാലാം സ്ഥാനത്താണ്.

ഓഗസ്റ്റിലെ ലിസ്റ്റ് ഇങ്ങനെ

1. മോഹന്‍ലാല്‍

2. മമ്മൂട്ടി

3. ടൊവിനോ തോമസ്

4. ദുല്‍ഖര്‍ സല്‍മാന്‍

5. ഫഹദ് ഫാസില്‍

ഷാജി കൈലാസിന്‍റെ സംവിധാനത്തിലെത്തിയ കാപ്പയ്ക്ക് ശേഷം പൃഥ്വിരാജിന്‍റേതായി ചിത്രങ്ങളൊന്നും തിയറ്ററുകളില്‍ എത്തിയിട്ടില്ല. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ പൃഥ്വിരാജിന് ജൂണില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് അദ്ദേഹം വിശ്രമത്തിലായിരുന്നു. അതേസമയം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന എമ്പുരാന്‍റെ ഷൂട്ട് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലുമാണ്. ബ്ലെസിയുടെ ആടുജീവിതമാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം. പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സലാറിലെ പ്രതിനായകനുമാണ് പൃഥ്വി.

 

അതേസമയം കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റെ അവസാന റിലീസ്. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ട ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. 

ALSO READ : എന്താണ് ആ സര്‍പ്രൈസ്? കാത്തിരിപ്പേറ്റി മോഹന്‍ലാല്‍; 'വാലിബന്‍' അപ്ഡേറ്റ് നാളെ

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

Follow Us:
Download App:
  • android
  • ios