Asianet News MalayalamAsianet News Malayalam

ഷെബിന്‍ ഇനി പ്രശോഭ്; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ കഥാപാത്രം ഇതാണ്

ദിൻജിത് അയ്യത്താൻ സംവിധാനം

Kishkindha Kaandam character poster of Shebin Benson
Author
First Published Sep 2, 2024, 10:54 PM IST | Last Updated Sep 2, 2024, 10:54 PM IST

കൗതുകം നിറഞ്ഞ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ യുവ നടനാണ് ഷെബിൻ ബെൻസൺ. ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഈ നടൻ മുപ്പതോളം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ഇയ്യോബിൻ്റെ പുസ്തകം, വൈറസ്, വർഷം, ഭീഷ്മ പർവ്വം, ഉള്ളൊഴുക്ക് എന്നിങ്ങനെ നീളുന്നു ഈ യുവനടന്‍റെ ഫിലിമോഗ്രഫി. ഷെബിന്‍റേതായി വരാനിരിക്കുന്ന ചിത്രം കിഷ്കിന്ധാ കാണ്ഡമാണ്. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ പ്രശോഭ് എന്ന കഥാപാത്രത്തെയാണ് ഷെബിന്‍ അവതരിപ്പിക്കുന്നത്. 

ഗുഡ് വിൽ എൻ്റർടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ ഷെബിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബർ 12 നാണ് ചിത്രത്തിന്‍റെ റിലീസ്. ആസിഫ് അലി നായകനും അപർണ ബാലമുരളി നായികയുമാകുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, ജഗദീഷ്, അശോകൻ, കോട്ടയം രമേശ്, മേജർ രവി, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും അഭിനയിക്കുന്നു.

 

തിരക്കഥ, ഛായാഗ്രഹണം ബാഹുൽ രമേഷ്, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊജക്റ്റ് ഡിസൈൻ കാക്കാ സ്റ്റോറീസ്, പ്രൊഡക്ഷൻ മാനേജർ എബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍സ് നോബിൾ ജേക്കബ്, കെ സി ഗോകുലൻ പിലാശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : 'ക്ലീന്‍ ചിരിപ്പടം'; മികച്ച പ്രേക്ഷകാഭിപ്രായവുമായി സൈജു കുറുപ്പിന്‍റെ 'ഭരതനാട്യം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios