ട്വിറ്റർ നിയമങ്ങൾ നടൻ തെറ്റിച്ചു എന്നായിരുന്നു വാർത്തകൾ.

നെ​ഗറ്റീവ് വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധനേടിയ നടനാണ് കിഷോർ കുമാർ. കഴിഞ്ഞ വർഷം ചലച്ചിത്ര മേഖലയിൽ വൻ ജനശ്രദ്ധനേടിയ കാന്താര ഉൾപ്പടെയുള്ളവയിൽ മികച്ച വേഷങ്ങൾ ചെയ്ത് കിഷോർ കയ്യടി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കിഷോറിന്റെ ട്വിറ്റർ സസ്പെൻഡ് ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ട്വിറ്റർ നിയമങ്ങൾ നടൻ തെറ്റിച്ചു എന്നായിരുന്നു വാർത്തകൾ. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കിഷോർ കുമാർ. 

തന്റെ ട്വിറ്റർ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും 2022 ഡിസംബർ 20-ലെ ഹാക്കിംഗ് മൂലമാണ് ഇത്തരം പ്രചാരണങ്ങൾ നടന്നതെന്നുമാണ് കരുതുന്നതെന്ന് കിഷോർ ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു. 'എന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിനെക്കുറിച്ചുള്ള അനാവശ്യ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ വേണ്ടി മാത്രം. എന്റെ ഏതെങ്കിലും പോസ്റ്റുകൾ കാരണം എന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തിട്ടില്ല. 2022 ഡിസംബർ 20-ലെ ഹാക്കിംഗ് മൂലമാണ് ഇത് സംഭവിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നത്. ആവശ്യമായ നടപടികൾ ട്വിറ്റർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ആശങ്കയ്ക്ക് നന്ദി പറയുന്നു', എന്നായിരുന്നു കിഷോറിന്റെ വാക്കുകൾ. 

View post on Instagram

കഴിഞ്ഞ വർഷത്തെ പാന്‍ഇന്ത്യ ഹിറ്റായ കന്നഡ ചിത്രമായ കാന്താര. ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസർ മുരളീധറിന്‍റെ വേഷം ചെയ്ത കിഷോര്‍ ഏറെ കൈയ്യടി നേടിയിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര മലയാളം ഉള്‍പ്പടെയുള്ള ബോക്സ് ഓഫീസുകളില്‍ വന്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. റിഷഭ് തന്നെയാണ് ചിത്രത്തില്‍ നായകനായി എത്തിയതും. പരാജയങ്ങള്‍ മാത്രം നേരിട്ടുകൊണ്ടിരുന്ന ബോളിവുഡില്‍ അടക്കം മികച്ച പ്രതികരണം നേടാന്‍ കാന്താരയ്ക്ക് സാധിച്ചിരുന്നു. 

നിവിന്റെ മേക്കോവർ; പ്രശംസിച്ച് അനൂപ് മേനോൻ, 'ഇതും ബോഡി ഷെയ്മിം​ഗ് അല്ലേ' എന്ന് കമന്റ്, മറുപടി

സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് എന്നും വാര്‍ത്തകളില്‍ നിറയുന്ന ഒരു വ്യക്തി കൂടിയാണ് കിഷോര്‍. കിഷോര്‍ കുമാര്‍ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോഴും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ 43,000ത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കിൽ 66,000 ത്തിലധികം ഫോളോവേഴ്‌സും ഇദ്ദേഹത്തിനുണ്ട്.