ഫര്‍ഹാദ് സാംജി സംവിധാനം 

സമീപകാലത്ത് ഒരു ഹിന്ദി സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ സ്ക്രീന്‍ കൌണ്ട് ഷാരൂഖ് ഖാന്‍ ചിത്രം പഠാന് ആയിരുന്നു. ലോകമെങ്ങും 8000 ല്‍ അധികം സ്ക്രീനുകളിലാണ് ജനുവരി 25 ന് ചിത്രം റിലീസ് ആയത്. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നുള്ള മറ്റൊരു സൂപ്പര്‍താര ചിത്രവും സ്ക്രീന്‍ കൌണ്ട് കൊണ്ട് ശ്രദ്ധ നേടുകയാണ്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന കിസീ കാ ഭായ് കിസീ കി ജാന്‍ ആണ് ആ ചിത്രം.

ഈദ് റിലീസ് ആയി നാളെ തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഫൈനല്‍ സ്ക്രീന്‍ കൌണ്ട് നിര്‍മ്മാതാക്കളായ സല്‍മാന്‍ ഖാന്‍ ഫിലിംസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം 4500 ല്‍ അധികം സ്ക്രീനുകളും ദിവസേന 16000 ല്‍ അധികം പ്രദര്‍ശനങ്ങളുമാണ് ചിത്രത്തിന്. വിദേശത്ത് 100 ല്‍ അധികം രാജ്യങ്ങളിലായി 1200 ല്‍ അധികം സ്ക്രീനുകളും. അങ്ങനെ ലോകമാകെ 5700 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം നാളെ എത്തുക.

Scroll to load tweet…

ഫര്‍ഹാദ് സാംജി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 24 മിനിറ്റ് 25 സെക്കന്‍ഡ് ആണ് ദൈര്‍ഘ്യം. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പശ്ചാത്തല സംഗീതം രവി ബസ്‍രൂര്‍, എഡിറ്റിംഗ് മയൂരേഷ് സാവന്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ രജത് പൊദ്ദാര്‍.

ALSO READ : 'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി