ജെയിംസ് ബോണ്ട് സിനിമകളിലൂടെ മലയാളികളടക്കമുള്ള പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടനാണ് ഡാനിയല്‍ ക്രേഗ്. ഡാനിയല്‍ ക്രേഗ് നായകനാകുന്ന പുതിയ ജെയിംസ് ബോണ്ട് സിനിമയാണ് നോ ടൈം ടു ഡൈ. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജെയിംസ് ബോണ്ടിന് മുന്നേ മറ്റൊരു അന്വേഷണാത്മക സിനിമ പ്രദര്‍ശനത്തിന് എത്തിയതിന്റെ ആവേശത്തിലാണ് ഡാനിയല്‍ ക്രേഗ്. നൈവ്‍സ് ഔട്ട് എന്ന സിനിമയാണ് ഡാനിയല്‍‌ ക്രേഗിന്റേതായി തിയേറ്ററിലെത്തിയത്.

റിയാൻ ജോൺസന്റെ നൈവ്സ് ഔട്ടിന്റെ തിരക്കഥ ഗംഭീരമായിരുന്നുവെന്നാണ് ഡാനിയല്‍ ക്രേഗ് പറയുന്നു.  അവസാന കട്ട് കണ്ടപ്പോൾ തന്നെ അമ്പരന്നുപോയെന്നും നടൻ ഡാനിയൽ ക്രേഗ് പറയുന്നു. ഒരു നോവലിസ്റ്റിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ ഡാനിയല്‍ ക്രേഗിന്റേത്.  സിനിമയിലേക്ക് ആകർഷിച്ചത് സ്‌ക്രിപ്റ്റ് മാത്രമായതിനാൽ ഇതിവൃത്തം തനിക്ക് പ്രശ്‌നമല്ലായിരുന്നു. ഞാൻ അങ്ങനെയൊന്നു വായിച്ചിട്ടില്ല. അതി്നറെ ഭാഷ മനോഹരമായിരുന്നു- ഡാനിയല്‍ ക്രേഗ് പറയുന്നു. എഴുത്ത് വളരെ മികച്ചതായിരുന്നു, അത് വളരെ രസകരമായിരുന്നു. ഞാൻ ഡിറ്റക്ടീവ് കളിക്കുന്നുണ്ടെങ്കിലും, അത് റിയാൻ എഴുതിയതാണ്. അവൻ അത് മനോഹരമായി ചെയ്‍തു. എനിക്ക് കഥ അറിയാമെങ്കിലും സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഞാൻ അത്ഭുതപ്പെട്ടു- ഡാനിയല്‍ ക്രേഗ് പറയുന്നു. റിയാൻ തന്നെ സംവിധാനം ചെയ്‍ത ചിത്രം കഴിഞ്ഞ 27നായിരുന്നു തിയേറ്ററുകളില്ലെത്തിയത്.