കൊച്ചി: ബ്ലാക്ക്‌മെയ്‌ലിങ് കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തി എറണാകുളം സ്വദേശി ഷമീലാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാൾ.

ഇയാൾ പണയം വെച്ച ഒൻപത് പവൻ സ്വർണ്ണം പൊലീസ് കണ്ടെടുത്തു. യുവതികളിൽ നിന്ന് തട്ടിയെടുത്ത സ്വർണ്ണമാണ് പണയം വെച്ചത്. അതേസമയം ഷമീലിനെ തന്റെ ഭർത്താവും മുഖ്യപ്രതിയുമായ റഫീഖ് ചതിച്ചതാണെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ കുറ്റപ്പെടുത്തി.

കളവ് സ്വർണ്ണമാണെന്ന് പറയാതെ പണയം വെക്കാൻ ഏൽപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. റഫീഖ് തന്നെയും വഞ്ചിച്ചെന്നും ഭാര്യ പറഞ്ഞു. ഇവർ റഫീഖിനെതിരെ നേരത്തെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഷംന കാസിമുമായുള്ള ഫോൺ വിളിയുടെ പേരിൽ വീട്ടിൽ വഴക്ക് ഉണ്ടായിരുന്നുവെന്നും യുവതികളെ പറ്റിച്ച് കൈക്കലാക്കിയ പണം കൊണ്ട് റഫീഖ് ആഡംബര ജീവിതം നയിചെന്നും റഫീഖിന്റെ ഭാര്യ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.