'സുധിച്ചേട്ടന്റെ മക്കളുടെ വീടാണിത്, മോനെ ഞാൻ പുറത്താക്കിയിട്ടില്ല', വിമർശനങ്ങളോട് പ്രതികരിച്ച് രേണു
വിമര്‍ശനങ്ങളോട് പ്രതികരിച്ച് രേണു സുധിയും.

മലയാളികൾക്ക് മറക്കാനാകാത്ത കലാകാരൻമാരിൽ ഒരാളാണ് കൊല്ലം സുധി. 2023 ൽ ഒരു വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. ഇപ്പോഴിതാ കൊല്ലം സുധിയെക്കുറിച്ചും, ഒപ്പം തനിക്കു നേരെ വരുന്ന വിമർശനങ്ങളോടും പ്രതികരിക്കുകയാണ് ഭാര്യ രേണു സുധി. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്.
സുധിയുടെ മരണശേഷം സ്റ്റാർ മാജിക് കാണാറില്ലെന്നും മരണശേഷം അദ്ദേഹത്തെ ടിവിയിൽ കാണുന്നത് തനിക്ക് താങ്ങാനാകില്ലെന്നും രേണു അഭിമുഖത്തിൽ പറഞ്ഞു. '' കലാകാരൻമാരുടെ വീട്ടുകാർക്കൊക്കെ അവർ മരിച്ചുപോയാലും അവരെ ടിവിയിൽ കണ്ടുകൊണ്ടിരിക്കാമല്ലോ എന്നൊക്കെ ഞാൻ സുധിച്ചേട്ടനോട് പണ്ട് പറഞ്ഞിട്ടുണ്ട്. അതിന് പറ്റില്ല എന്ന് എനിക്ക് മനസിലായി. ജീവിച്ചിരിക്കുമ്പോൾ അവരുടെ പ്രോഗ്രാമുകളൊക്കെ ടിവിയിൽ കാണുന്നത് രസമാണ്. അവരിനി തിരിച്ചുവരില്ലെന്ന യാഥാർഥ്യം അറിഞ്ഞുകൊണ്ട് കണ്ടുകൊണ്ടിരിക്കാൻ ആവില്ല'', രേണു കൂട്ടിച്ചേർത്തു.
സുധിയുടെ ആദ്യവിവാഹത്തിലെ മകൻ കിച്ചുവിനെ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കി എന്ന് വരെ ആക്ഷേപിക്കുന്നവരുണ്ടെന്നും രേണു പറഞ്ഞു. ''ഇത് എന്റെ വീടല്ല. സുധിച്ചേട്ടന്റെ മക്കളുടെ വീടാണിത്. മൂത്ത മോൻ പഠിക്കാൻ പോയിരിക്കുകയാണ്. ഇളയ മോനെ കാണണമെന്ന് തോന്നുമ്പോൾ അവൻ ഓടി വരും. ഫ്ലവേഴ്സ് ആണ് അവനെ പഠിപ്പിക്കുന്നത്. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. അതുകൊണ്ടാണ് അവൻ ഇവിടെ വരാത്തത്'',
2023 ജൂണ്‍ അഞ്ചിനാണ് കൊല്ലം സുധി അപകടത്തില്‍പ്പെടുന്നത്. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്തതിനു ശേഷം തിരികെ വരുമ്പോള്‍ തൃശ്ശൂരില്‍ വെച്ചാണ് അപകടം നടന്നത്. നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് ട്രക്കില്‍ ഇരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
Read More: ശമ്പളമടക്കം എമ്പുരാൻ സിനിമയുടെ ബജറ്റ് എത്ര? സന്തോഷ് ടി കുരുവിള വെളിപ്പെടുത്തിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
