രതീഷ് കൃഷ്ണൻ, രേണു സൗന്ദർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
നവാഗതനായ സാജിര്‍ സദാഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കോശിച്ചായന്‍റെ പറമ്പ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഉണ്ണി മുകുന്ദനാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്‍തത്. യുവനടൻ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സലിംകുമാര്‍, ജാഫർ ഇടുക്കി, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണൻ, രഘുനാഥ്, ഗോപാൽ ജി വടയാർ, റീന ബഷീർ, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ കെ പി ജോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ജസല്‍ സഹീർ, പ്രൊഡക്ഷൻ കൺട്രോളർ നിസാര്‍ മുഹമ്മദ്, കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം ഗഫൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം സിബു സുകുമാരൻ, ആക്ഷൻ കൊറിയോഗ്രഫി അഷറഫ് ഗുരുക്കൾ, സ്റ്റിൽസ് ഹരിസ്, പരസ്യകല ഐക്യൂറ, ഓഫീസ് നിർവ്വഹണം വിന്നി കരിയാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗൗതം കൃഷ്ണ, പ്രൊഡക്ഷൻ മാനേജർ സജിത് സത്യൻ, പിആർഒ എ എസ് ദിനേശ്.
രാഷ്ട്രീയക്കാരെയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കരുത്; ആരാധകർക്ക് മുന്നറിയിപ്പുമായി വിജയ്
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്(Vijay) ചിത്രമാണ് ബീസ്റ്റ്(Beast). ചിത്രം അടുത്തവാരം പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ തന്റെ ആരാധകർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റോ പരിഹസിക്കാൻ പാടില്ലെന്ന് ആരാധകരോട് വിജയ് പറയുന്നു. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഫാൻസ് ക്ലബ് അംഗങ്ങൾ രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ, പോസ്റ്ററുകൾ എന്നിവ ഷെയർ ചെയ്യരുത്. വിജയിയുടെ നിർദേശം ലംഘിച്ച് പ്രവർത്തിക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബസ്സി ആനന്ദ് വ്യക്തമാക്കി. ഫാൻസ് അസോസിയേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
ഫാൻസുകാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണം മുമ്പ് വിജയ് ചിത്രങ്ങൾക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബീസ്റ്റ് റിലീസിനു മുമ്പ് വിജയ് മുന്നറിയിപ്പുമായി എത്തിയത്. ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
അതേസമയം, ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുസ്‌ലിം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട് സംഘടനാ അധ്യക്ഷൻ വിഎംഎസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് ലീഗ് കത്തു നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നിരോധനം ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തിയിരിക്കുന്നത്. ബീസ്റ്റ് പ്രദർശനത്തിനെത്തിയാൽ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കുമെന്നും കത്തിൽ പറയുന്നു.
