സൂരിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങള്‍ 'കോട്ടുക്കാളി' റിലീസിന്: ട്രെയിലര്‍ എത്തി
74-ാമത് ബെർലിൻ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്‌ത ചിത്രം ട്രാൻസ്‌സിൽവാനിയ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു.
ചെന്നൈ: പി എസ് വിനോദ്‌രാജ് സംവിധാനം ചെയ്യുന്ന സൂരിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കോട്ടുക്കാളിയുടെ ട്രെയിലർ ചൊവ്വാഴ്ച പുറത്തിറക്കി. 74-ാമത് ബെർലിൻ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്‌ത ചിത്രം ട്രാൻസ്‌സിൽവാനിയ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഓഗസ്റ്റ് 23 ന് ചിത്രം തീയറ്റര്‍ റിലീസിന് എത്തുകയാണ്.
ഒരു കോഴി കുറുകുന്ന ശബ്ദമാണ് ട്രെയിലർ മൊത്തത്തിലുള്ളത്. പ്രേത ബാധ ഒഴിപ്പിക്കാന്‍ രണ്ട് കുടുംബങ്ങള്‍ അന്ന ബെന്നിന്‍റെ കഥാപാത്രത്തെ ഒരു മലയിലേക്ക് കൊണ്ടു പോകുന്നതും അനുബന്ധ സംഭവങ്ങളുമാണ് ട്രെയിലറില്‍. സ്ത്രീവിരുദ്ധത, അന്ധവിശ്വാസങ്ങൾ, സങ്കീർണ്ണമായ മനുഷ്യവികാരങ്ങൾ എന്നിവയെല്ലാ ഇഴചേര്‍ന്ന ഒരു ഡ്രാമയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന്‍റെ സിനോപ്സില്‍ പറയുന്നത് ഇതാണ്, രണ്ട് കുടുംബങ്ങള്‍ ചേര്‍ന്ന് മീന, പാണ്ടി എന്നിവരുടെ വിവാഹം നിശ്ചയിക്കുന്നു. എന്നാല്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെ മീന പ്രണയിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുടുംബം ഇത് സമ്മതിക്കാത്തതോടെ മീന വിഷാദത്തിലേക്കും മൗനത്തിലേക്കും വീഴുന്നു. എന്നാല്‍ ഇതെല്ലാം എന്തോ പ്രേത ബാധയാണെന്നാണ് കുടുംബം കരുതുന്നത്. പിന്നീട് ഇതിന് പിന്നാലെയാണ് അവരെല്ലാം.
തമിഴ് താരം ശിവകാര്‍ത്തികേയനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 2021 ല്‍ റൊട്ടന്‍ഹാം ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ അവാര്‍ഡ് നേടിയ കൂഴങ്ങള്‍ എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് പി എസ് വിനോദ്‌രാജ്. ഈ ചിത്രമായിരുന്നു 2021ലെ ഇന്ത്യയുടെ ഔദ്യോഗിക ഒസ്കാര്‍ എന്‍ട്രി. നയന്‍താരയും വിഘ്നേശ് ശിവനും ആയിരുന്നു ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. കോട്ടുക്കാളിയില്‍ ബി ശക്തിവേല്‍ ഛായാഗ്രഹണവും ഗണേഷ് ശിവ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
'വിവാഹം കഴിഞ്ഞിട്ട് ഇത് ആദ്യം, അതും രണ്ടാഴ്ച' : ദുഃഖം പങ്കുവെച്ച് ആലീസ് ക്രിസ്റ്റി