മുഫാസ: ലയണ്‍ കിംഗ് ചിത്രത്തില്‍ സിംഹങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ 'കിംഗ് ഖാന്‍' കുടുംബം വീണ്ടും ഒന്നിക്കുന്നു
ഇപ്പോള്‍ ഇറങ്ങിയ ട്രെയിലറില്‍ പഴയ മാൻഡ്രിൽ റഫിക്കി പുംബയും ടിമോണിനും മുന്നില്‍ വച്ച് സിംബയുടെയും നളയുടെയും മകളായ കിയാരയോട് മുഫാസയുടെ കഥ പറയുന്നതാണ് കാണിക്കുന്നത്.
മുംബൈ: 1994-ലെ ആനിമേഷൻ ചിത്രമായ ദ ലയൺ കിംഗിന്‍റെ 2019-ലെ റീമേക്കിന്‍റെ പ്രീക്വലായ മുഫാസ റിലീസിന് ഒരുങ്ങുകയാണ്. അതേ സമഹം ഹിന്ദി പതിപ്പില്‍ ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖ് വീണ്ടും എത്തുന്നു. ആനിമേറ്റഡ് മ്യൂസിക്കൽ ഡ്രാമയ്ക്ക് മുഫാസയ്ക്ക് ശബ്ദം നല്‍കുന്നത് ഷാരൂഖാണ്. ഷാരൂഖിനെ കൂടാതെ, ആര്യൻ ഖാൻ, അബ്രാം ഖാൻ എന്നിവരും യഥാക്രമം സിംബ, യംഗ് മുഫാസ എന്നീ കഥാപാത്രങ്ങൾക്ക് ഹിന്ദി ഡബ്ബ് പതിപ്പിനായി ശബ്ദം നൽകും.
ഇപ്പോള്‍ ഇറങ്ങിയ ട്രെയിലറില്‍ പഴയ മാൻഡ്രിൽ റഫിക്കി പുംബയും ടിമോണിനും മുന്നില്‍ വച്ച് സിംബയുടെയും നളയുടെയും മകളായ കിയാരയോട് മുഫാസയുടെ കഥ പറയുന്നതാണ് കാണിക്കുന്നത്. ശ്രേയസ് തൽപാഡെ, സഞ്ജയ് മിശ്ര എന്നിവർ ടിമോണിനും പംബയ്ക്കും ശബ്ദം നൽകുന്നത്.
അനാഥയായ മുഫാസയെ സിംഹക്കുട്ടി ഡാക്ക രക്ഷിച്ചതിന്‍റെ കഥയാണ് പ്രമോ കാണിക്കുന്നത്. ഡാക്കയാണ് പിന്നീട് സ്കാറായി മാറുന്നത്. ഡാക്കയുമായുള്ള മുഫാസയുടെ സഹോദരബന്ധവും ഒരു മകനെന്ന നിലയിൽ സിംഹ രാജ കുടുംബത്തിൽ എങ്ങനെ സ്വീകാര്യത കണ്ടെത്തി എന്നതുമാണ് മുഫാസയുടെ ഇതിവൃത്തം. മുതിർന്ന മുഫാസയ്ക്ക് ഷാരൂഖ് ശബ്ദം നൽകുന്നു. ലയൺ കിംഗിന്‍റെ സിംഹാസനത്തിനായി പോരാടുമ്പോൾ രണ്ട് സഹോദരന്മാരും മറ്റൊരു വംശത്തിൽ നിന്നുള്ള സിംഹങ്ങൾക്കെതിരെ ഒന്നിക്കുന്നതാണ് ട്രെയിലറില്‍ കാണിക്കുന്നത്.
വരുന്ന ഡിസംബര്‍ 20നാണ് മുഫാസ ദ ലയണ്‍ കിംഗ് റിലീസാകുക. മുഫാസ: ദ ലയൺ കിംഗ് 2019 ന്‍റെ തുടര്‍ച്ചയായാണ് എത്തുന്നത്. മുൻ ഭാഗത്തിൽ ഷാരൂഖ് മുഫാസയ്ക്ക് വേണ്ടി ഷാരൂഖ് ഖാന്‍ തന്നെയാണ് ശബ്ദം നൽകിയപ്പോൾ. മുതിർന്ന സിംബയ്ക്ക് വേണ്ടി ആര്യൻ ഖാന്‍ ശബ്ദം നൽകി.
'മാര്‍വല്‍ മിശിഹ എന്ന് പറഞ്ഞത് വെറുതെ ആയില്ല': ഡെഡ്പൂള്‍ മാര്‍വലിന് സമ്മാനിച്ചത് വന്‍ നേട്ടം !