Asianet News MalayalamAsianet News Malayalam

Kochaal movie : ഇന്ദ്രൻസ്- കൃഷ്ണ ശങ്കർ കോംമ്പോ; 'കൊച്ചാൾ' ടീസറെത്തി

ദുൽഖറും മഞ്ജു വാര്യരും ചേർന്നാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. 

krishna shankar movie Kochaal teaser
Author
Kochi, First Published May 15, 2022, 7:09 PM IST

ടൻ കൃഷ്ണ ശങ്കറിനെ (Krishna Sankar) നായകനാക്കി ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന 'കൊച്ചാളി'ന്റെ(Kochal movie) ടീസറെത്തി. ആദ്യ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ദ്രൻസും കൃഷ്ണ ശങ്കറും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുൽഖറും മഞ്ജു വാര്യരും ചേർന്നാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. 

ഷെെന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, വിജയരാഘവൻ, രഞ്ജി പണിക്കർ, മുരളി ഗോപി, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ, മേഘനാഥൻ, അസീം ജമാൽ, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാ രഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

Read Also: Centimeter Song : 'കിം കിം കിമ്മി'ന്റെ തമിഴ് വെർഷൻ; ​ഗായകയായി മഞ്ജു, 'സെന്റീമീറ്റർ' ​പാട്ടെത്തി

സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മിഥുന്‍ പി. മദനന്‍, പ്രജിത്ത് കെ. പുരുഷന്‍ എന്നിവര്‍ എഴുതുന്നു. ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ്‌ വർമ്മയുടെ വരികള്‍ക്ക് ഇസ്ക്ര സംഗീതം പകരുന്നു.

എഡിറ്റര്‍- ബിജീഷ് ബാലകൃഷ്ണന്‍, എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍- ലളിത കുമാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി.കെ., കല- ത്യാഗു തവനൂര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- നിസ്സര്‍ റഹ്മത്ത്, സ്റ്റില്‍സ്-ഡോനി സിറിള്‍ പ്രാക്കുഴി, പരസ്യകല- ആനന്ദ് രാജേന്ദ്രൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിമല്‍ വിജയ്, റിനോയി ചന്ദ്രൻ. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

'ഇത് കേരളമാണ്, നേരുള്ള സമൂഹം'; നിഖിലയെ പിന്തുണച്ച് മാലാ പാർവതി

ക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ(Nikhila Vimal) നടത്തിയ പരാമർശം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ചും അനുകൂലിച്ചും നിലവധിപേർ രം​ഗത്തെത്തി. സൈബർ ആക്രമണവും നിഖിലയ്ക്കെതിരെ ഉയരുന്നുണ്ട്. ഈ അവസരത്തിൽ നിഖിലയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി മാലാ പാർവതി(Maala Parvathi).

ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുതെന്നാണ് നിഖിലയോടായി മാലാ പാർവതി കുറിച്ചത്. സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ എന്ന നിലയിലായിരുന്നു നടിയുടെ പ്രതികരണം.

മാലാ പാർവതിയുടെ വാക്കുകൾ

പ്രീയപ്പെട്ട നിഖില..@NikhilaVimal
നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. "എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്." ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്.നേരുള്ള സമൂഹം.അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്. എന്ന് സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.

Follow Us:
Download App:
  • android
  • ios