Asianet News MalayalamAsianet News Malayalam

'മോഹൻലാല്‍ തന്ന 27 സെക്കൻഡുകൾ', ആശംസകള്‍ക്ക് നന്ദി പറഞ്ഞ് കൃഷ്‍ണ ശങ്കര്‍

കൃഷ്‍ണ ശങ്കറിന് ജന്മദിന ആശംസകളുമായി മോഹൻലാല്‍.

Krishna Shankar share her photo
Author
Kochi, First Published Jun 28, 2021, 8:40 PM IST

നേരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് കൃഷ്‍ണ ശങ്കര്‍. മാണിക്ക് എന്ന കഥാപാത്രം കൃഷ്‍ണ ശങ്കറിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. തുടര്‍ന്ന് ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് കൃഷ്‍ണ ശങ്കര്‍. ഇപോഴിതാ ജന്മദിനത്തില്‍ മോഹൻലാല്‍ ആശംസകള്‍ നേര്‍ന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് കൃഷ്‍ണ ശങ്കര്‍.

കൃഷ്‍ണ ശങ്കറിന്റെ കുറിപ്പ്

ഇന്നലെ എന്റെ ജന്മദിനത്തിന് ആശംസകളും പ്രാർത്ഥനകളും അറിയിച്ച എല്ലാവർക്കും നന്ദി. ഒരു നടൻ ആവണമെന്ന ആഗ്രഹമാണ് എന്നെ സിനിമയിൽ എത്തിച്ചത്.
ആ ആഗ്രഹം എന്നിലേക്ക് വന്നത് കുട്ടിക്കാലം മുതൽ എന്നെ വിസ്‍മയിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ മുഖമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് എനിക്ക് വേണ്ടി തന്ന ഈ 27 സെക്കൻഡുകൾ ഇനിയുള്ള യാത്രയിൽ എനിക്ക് മുന്നോട്ട് പോവാനുള്ള പ്രാർത്ഥനയും അനുഗ്രഹവും ഗുരുത്വവുമായി ഞാൻ കാണുന്നു. 

മോഹൻലാല്‍ നായകനായ റെഡ് വൈൻ എന്ന സിനിമയില്‍ കൃഷ്‍ണ ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios