വാര്‍ത്താ അവതാരകനായി വന്ന് പിന്നീട് നടനായി മാറിയ താരമാണ് കൃഷ്‍ണകുമാര്‍. ഒട്ടേറെ സിനിമകളിലൂടെയും ടിവി പരമ്പരകളിലൂടെയും കൃഷ്‍ണകുമാര്‍ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി. കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നടൻ എന്നതിനു പുറമെ മക്കളുടെ പ്രിയപ്പെട്ട അച്ഛൻ എന്ന അലങ്കാരവും പ്രേക്ഷകര്‍ കൃഷ്‍ണകുമാറിന് നല്‍കിയിട്ടുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കരാട്ടെയ്‍ക്ക് സമ്മാനം വാങ്ങിച്ച ഫോട്ടോ കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാൻ (1979ല്‍) ഒരു കരാട്ടെ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ടീം കേരള ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്‍തു. മധുരയിലായിരുന്നു ചാമ്പ്യൻഷിപ്പ്. സെൻസൈ കുപ്പുസ്വാമിയായിരുന്നു കേരള ടീമിന്റെ നായകൻ. എന്റെ പ്രായത്തിലുള്ളവരുടെ മത്സരത്തില്‍ എനിക്ക് സമ്മാനം നേടാനായി. പേരറിയാത്ത ഏതോ ചൈനിസ് ആളില്‍ നിന്ന് സമ്മാനവും വാങ്ങിച്ചുവെന്ന് കൃഷ്‍ണകുമാര്‍ ഫോട്ടോയ്‍ക്ക് ഒപ്പം എഴുതിയിരിക്കുന്നു.  നടി അഹാന കൃഷ്‍ണ, ദിയ കൃഷ്‍ണ, ഇഷാനി കൃഷ്‍ണ, ഹൻസിക കൃഷ്‍ണ എന്നീ പെണ്‍മക്കളാണ് കൃഷ്‍ണകുമാര്‍- സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാര്‍ക്കുള്ളത്. പെണ്‍മക്കളോട് കൃഷ്‍ണകുമാര്‍ കാട്ടുന്ന സ്‍നേഹവും വാത്സല്യവും കരുതലും സൗഹൃദവുമൊക്കെ ആരാധകര്‍ക്കും അറിയാവുന്നതാണ്.