പിന്നീട് ആ കൊറിയോഗ്രാഫര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് താരം വ്യക്തമാക്കുന്നത്.
മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഇത്തവണ ആലിയ ഭട്ടിനും കൃതി സനോണിനുമായിരുന്നു. 'മിമി' എന്ന ചിത്രത്തിലൂടെയാണ് കൃതിക്ക് അവാര്‍ഡ് ലഭിച്ചത്. മുമ്പ് ഒരു ഫാഷൻ ഷോയിലുണ്ടായ മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് കൃതി സനോണ്‍ ഇപ്പോള്‍. കൊറിയോഗ്രാഫര്‍ ശകാരിച്ചതിനെ തുടര്‍ന്ന് അന്ന് താൻ കരഞ്ഞുപോയെന്ന് കൃതി സനോണ്‍ ഓര്‍മിക്കുന്നു.
എന്റെ ആദ്യത്തെ റാംപ് ഷോയായിരുന്നു. ഞാൻ കൊറിയോഗ്രാഫി മോശമാക്കിയെന്ന് പറഞ്ഞ് തന്നോട് ക്രൂരമായി കൊറിയോഗ്രാഫര്‍ പെരുമാറി. അത് ഒരു ഫാംഹൗസില്‍ ആയിരുന്നു. 50 മോഡലുകളുടെ മുന്നില്‍ വെച്ച് മോശമായി എന്നെ കൊറിയോഗ്രാഫര്‍ ശകാരിച്ചു. മോശമായ പെരുമാറ്റമായിരുന്നു താൻ നേരിട്ടത്. വളരെ നേരം പിടിച്ചു നിന്നു. പക്ഷേ പിന്നീട് താൻ കരഞ്ഞുപോയി. അതിനുശേഷം അവര്‍ക്കൊപ്പം ജോലി ചെയ്‍തിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.
നായിക കേന്ദ്രീകൃതമായ പ്രമേയമുള്ള ഒരു ചിത്രമായിരുന്നു കൃതി സനോണിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം ലഭിച്ച 'മിമി'. ലക്ഷ്‍മണ്‍ ഉതേകറാണ് ചിത്രത്തിന്റെ സംവിധാനം. 'മിമി റാത്തോര്‍' എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കൃതി സനോണിന്. പങ്കജ് ത്രിപാതി, സുപ്രിയ പതാക, മനോജ്, ജയാ ഭട്ടാചാര്യ, പങ്കജ് ഷാ, അമര്‍ദീപ് ഝാ തുടങ്ങി ഒട്ടേറേ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു.
'ആദിപുരുഷാ'ണ് കൃതിയുടേതായി ഒടുവിലെത്തിയ ചിത്രം. പ്രഭാസ് നായകനായി വേഷമിട്ടപ്പോള്‍ 'ആദിപുരുഷ്' സിനിമയില്‍ ജാനകിയായിട്ടായിരുന്നു കൃതി സനോണ്‍ എത്തിയത്. ഓം റൗട്ടായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഓം റൗട്ടായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. തിരക്കഥ വലിയ വിമര്‍ശനം നേരിട്ടിരുന്നു. കാര്‍ത്തിക് പളനിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. അജയ്‍യും അതുലും സചേതും പരമ്പറയുമായിരുന്നു സംഗീതം നിര്‍വഹിച്ചത്.
