തമിഴ് ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടിനെയും സൗബിന്‍ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. റീമേക്കില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ റോളില്‍ സംവിധായകന്‍ കെ.എസ് രവികുമാറാണ് എത്തുന്നത്. ഗൂഗിള്‍ കുട്ടപ്പന്‍ എന്ന പേരിലാണ് സിനിമ ഒരുങ്ങുന്നത്. 

തമിഴ് ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 15 മുതല്‍ തെങ്കാശി, കുത്രലം എന്നിവിടങ്ങളിലായി ഷൂട്ടിങ് ആരംഭിക്കും. ഏപ്രിലില്‍ വിദേശത്ത് പത്തു ദിവസത്തെ ഷൂട്ടിങും നടക്കും. രവികുമാർ തന്നെയാണ് തമിഴ് റീമേക്ക് നിര്‍മ്മിക്കുന്നത്. 

നാട്ടിന്‍പുറത്തുകാരന്‍ ഭാസ്‌കരന്‍ പൊതുവാളിന് വിദേശത്തുള്ള മകന്‍ സഹായത്തിന് റോബോട്ടിനെ അയക്കുന്നതാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ പ്രമേയം. ചിത്രത്തിലെ അഭിനയത്തിന് സുരാജ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സ്വന്തമാക്കിയിരുന്നു.