കുമ്പളങ്ങിയിലെ വാതിലും ജനലുകളും ഇല്ലാത്ത വീടും, നെപ്പോളിയന്‍റെ മക്കളും ഷമ്മിയും ബേബിമോളും ഒക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അവരെ അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. റിയലിസ്റ്റിക്കായി കഥ പറഞ്ഞ് നിറ‌ഞ്ഞ സദസുകളില്‍ കയ്യടികളോടെ മുന്നേറുന്ന കുമ്പളങ്ങി നൈറ്റ്സിന്‍റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഒന്നൂടെ കാണാം എന്ന് ക്യാപ്ഷനോടെയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.ശ്യാം പുഷ്‌കരിന്‍റെ തിരക്കഥയില്‍ നവാഗതനായ മധു സി നാരായണനാണ് സിനിമ സംവിധാനം ചെ്യതിരിക്കുന്നത്.