പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിന് പിന്തുണയുമായി കുഞ്ചോക്കോ ബോബൻ. പൊലീസിനു നേരെ വിരൻ ചൂണ്ടുന്ന വിദ്യാര്‍ഥിയുടെ ചിത്രം പങ്കുവെച്ചാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

ചൂണ്ടിയ ആ വിരല്‍ മതി രാജ്യത്തെ കുട്ടികളെ ഒരുമിച്ച് നിര്‍ത്താൻ. ഭരണഘടനയോട് സത്യമുള്ളവരാവുക, രാജ്യത്തിന്റെ യഥാര്‍ഥ മകളും മകനുമാവുക- കുഞ്ചാക്കോ ബോബൻ എഴുതുന്നു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് തുടങ്ങിയ സര്‍വകലാശാലകലിലെ വിദ്യാര്‍ഥികള്‍ക്ക് എതിരെയുണ്ടായ ആക്രമണത്തിനെതിരെയാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം. പ്രതിഷേധത്തിനിടെ  പൊലീസിനെതിരെ വിരല്‍ ചൂണ്ടുന്ന മലയാളിയായ ആയിഷയുടെ ഫോട്ടോ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ആ ഫോട്ടോയാണ് കുഞ്ചാക്കോ ബോബനും ഷെയര്‍ ചെയ്‍തിരിക്കുന്നത്.