തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന ഒരു താര നിശയ്ക്കിടയിലെ രസകരമായ സംഭവവും ചിത്രവും പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതാരം കുഞ്ചാക്കോ ബോബന്‍. വേദിയില്‍ മമ്മൂട്ടിക്കൊപ്പമെത്തിയപ്പോള്‍ നൈസായിട്ടൊന്ന് പോക്കറ്റടിക്കാന്‍ നോക്കിയെന്നാണ് കുഞ്ചാക്കോ ചിത്രം പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. പോക്കറ്റടിക്കാന്‍ ശ്രമിച്ചപ്പോള്‍ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാര്‍ എന്നും കുഞ്ചാക്കോ കുറിച്ചു.

ഇതൊരു ഫാന്‍ ബോയ് മൊമന്റ് എന്ന് കുറിച്ചുകൊണ്ടാണ് ചാക്കോച്ചന് ചിത്രം പങ്കുവച്ചത്. മണിക്കൂറുകള്‍ കൊണ്ട് ചിത്രം വൈറലായിട്ടുണ്ട്. ഇതുവരെ മുപ്പതിനായിരത്തോളം പേരാണ് ചിത്രത്തിന് ലൈക്ക് നല്‍കിയിരിക്കുന്നത്. കമന്‍റുകളാണെങ്കില്‍ ഏറെ രസകരമാണ്.

മലയാള സിനിമയിൽ പ്രായം പുറകോട്ട് പോയി കൊണ്ടിരിക്കുന്ന കാര്യത്തിൽ, മമ്മൂക്ക പ്രിൻസിപ്പലും ചാക്കോച്ചൻ ലക്ചർറും ആണെന്ന് തുടങ്ങുന്ന കമന്‍റുകള്‍ ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. മമ്മൂക്കയുടെ പോക്കറ്റിൽ നിന്നും കൂളിംഗ് ഗ്ലാസ്‌ അടിച്ചു മാറ്റാനുള്ള പരിപാടിയാണ് ചാക്കോച്ചന്റേതെന്നും,  ഗ്ലാമറിന്റെ രഹസ്യ കൂട്ട്  കുറിച്ചിട്ട കുറിപ്പ് ഇക്കയുടെ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് പയ്യൻ കട്ടെടുക്കാൻ ശ്രമിക്കുകയാണെന്നുമൊക്കെ കമന്‍റുകളുണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.