കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് നിഴല്‍. അപ്പു എൻ ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു. ഇപോഴിതാ സിനിമയിലെ ഒരു ഡിലീറ്റഡ് രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.

മികച്ച സസ്‍പെൻസ് ത്രില്ലറാണ് സിനിമ.  സംവിധായകനെന്ന നിലയില്‍ അപ്പു എൻ ഭട്ടതിരിയുടെ ആദ്യ ചിത്രമാണ് നിഴല്‍. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധായകൻ. എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. 

ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. 


സംവിധായകനായ അപ്പു എൻ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.  സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചത്.