Asianet News MalayalamAsianet News Malayalam

ആദ്യ ചാക്കോച്ചൻ ചലഞ്ച് ഇതാ, നിങ്ങള്‍ ചെയ്‍ത കാര്യം കമന്റുകളിലൂടെ അറിയിക്കണമെന്നും കുഞ്ചാക്കോ ബോബൻ

കഴിഞ്ഞ ദിവസം അറിയിച്ചതില്‍ ആദ്യ ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ.

Kunchacko boban first challenge
Author
Kochi, First Published Jun 10, 2021, 2:01 PM IST

കൊവിഡ് കാലത്ത് എല്ലാവരും നിരാശരായി കഴിയുന്നുവെന്ന തോന്നലില്‍ ഒരു ചലഞ്ചുമായി എത്തുമെന്ന് കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ അറിയിച്ചിരുന്നു. ചാക്കോച്ചൻ ചലഞ്ച് എന്നായിരുന്നു ഇതിനെ പേരിട്ടത്. എല്ലാ ദിവസവും താൻ ചലഞ്ചുമായി എത്തുമെന്നായിരുന്നു കുഞ്ചാക്കോ ബോബൻ അറിയിച്ചിരുന്നത്. കൊവിഡ് ബാധിതരെ എത്രമാത്രം നമ്മള്‍ കെയർ ചെയ്യുന്നുവെന്ന്  അറിയിക്കാനാണ് താൻ ചെയ്‍ത സഹായത്തെ കുറിച്ച് സൂചിപ്പിച്ച് കുഞ്ചാക്കോ ബോബൻ പറയുന്നത്.

കുഞ്ചാക്കോ ബോബന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ഈ മഹാമാരി നമ്മുടെ എല്ലാവരുടെയും സാമ്പത്തിക നിലയെ വല്ലാതെ ബാധിച്ചു കഴിഞ്ഞു എന്നതിൽ ഒരു സംശയുമില്ല. ഗവൺമെന്റുകളും NGO-കളും പല തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായികുന്നുമുണ്ട്. എന്നാൽ, ചെറിയ രീതിയിൽ ആണെങ്കിൽ പോലും, നമുക്കും നമ്മളെ കൊണ്ട് കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാനാകും എന്നാണ് എൻ്റെ വിശ്വാസം.

നമ്മളിൽ മിക്കവർക്കും ഈ മോശ സമയത്തിന് ഇരയായ ഒരു സുഹൃത്ത് അല്ലെങ്കിൽ ഒരു കുടുംബാംഗമുണ്ടായേക്കാം. ചാക്കോച്ചൻ ചലഞ്ചിന്റെ ആദ്യ ദിവസമായ ഇന്ന് നിങ്ങൾ അവരെ എത്രമാത്രം കെയർ ചെയ്യുന്നുവെന്ന് അവരെ അറിയിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ന് ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ കമന്റിിൽ എന്നെ അറിയിക്കുക; അതിനെക്കുറിച്ച് വായിക്കാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു. പിന്തുണ ആവശ്യമാണെന്ന് എനിക്ക് തോന്നിയവരുടെ സാമ്പത്തിക ഭാരം ഒരൽപ്പമെങ്കികും ലഘൂകരിക്കുന്നതിന് എന്റെ ഭാഗത്തു നിന്നുള്ള ചെറിയ സംഭാവനകൾ ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ചില സമയങ്ങളിൽ, ഒരു 'മണി ക്രെഡിറ്റഡ്' നോട്ടിഫിക്കേഷന് ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം.പണ്ട് ആരോ പറഞ്ഞതുപോലെ, "കഷ്ടപ്പെടുന്നവനെ സഹായിക്കാൻ നമുക്ക് ആഴത്തിലുള്ള പോക്കറ്റുകൾ ആവശ്യമില്ല, ആകെ വേണ്ടത് സഹായിക്കാൻ ഉള്ളൊരു മനസ്സ് മാത്രം." #ChackochanChallenge | Day 1നാളെ മറ്റൊരു ചലഞ്ചുമായി വീണ്ടും കാണാം. 

Follow Us:
Download App:
  • android
  • ios