കഴിഞ്ഞ ആഴ്ചയാണ് ചാക്കോച്ചന്‍ ചലഞ്ച് എന്ന പുതിയ പദ്ധതിയുമായി താരം എത്തിയത്. 

ലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. സമൂഹമാധ്യമങ്ങളിൽ സമീവമായ താരം, തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗണിനിടെ നടത്തിയ ചലഞ്ചിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുകാണ് താരമിപ്പോൾ. 

തനിക്ക് നിരവധി കോളുകളും ടെക്സ്റ്റുകളും വന്നുവെന്നും ചിലരുടെയെങ്കിലും ജീവിതത്തിൽ തന്റെ ചലഞ്ചിന് സ്പർശിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനാണ് കുഞ്ചാക്കോ ചാക്കോച്ചൻ ചലഞ്ച് ആരംഭിച്ചത്. ഇതിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.

"കഴിഞ്ഞ ഒരാഴ്ചയായി നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരു മില്യൺ നന്ദി. എന്നെ നിരവധി സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുകയും ചാക്കോച്ചന്‍ ചലഞ്ച് സീരിസിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ചിലരുടെയെങ്കിലും ജീവിതത്തെ സ്പർശിച്ചു എന്നതിൽ സന്തോഷം. നല്ല കമന്റുകളിലൂടെ പിന്തുണ നൽകിയവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ സ്നേഹവും പോസിറ്റിവിറ്റിയും നമുക്ക് എല്ലാ ദിക്കുകളിലേക്കും പടർത്താം", എന്നാണ് കുഞ്ചാക്കോ കുറിച്ചത്. 

കഴിഞ്ഞ ആഴ്ചയാണ് ചാക്കോച്ചന്‍ ചലഞ്ച് എന്ന പുതിയ പദ്ധതിയുമായി താരം എത്തിയത്. താന്‍ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശയാണ് ഇത്തരമൊരു പദ്ധതിക്ക് കാരണമെന്നും കുഞ്ചാക്കോ പറഞ്ഞിരുന്നു. തുടർന്ന് ഓരോ ദിവസവും ഓരോ പുതിയ ചലഞ്ചും അദ്ദേഹം ഫേസ്ബുക്കിലൂടെ കൊണ്ടുവന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona