മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ആരാധകരോട് സംസാരിക്കാൻ സമയം കണ്ടെത്താറുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് ഒരു ആരാധകൻ കമന്റിട്ടതാണ് ചര്‍ച്ചയാകുന്നത്. അതിന് കുഞ്ചാക്കോ ബോബൻ മറുപടിയും നല്‍കിയിട്ടുണ്ട്.

മിസ്റ്റര്‍ ലേസി ബോണ്‍സ് എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ ഷെയര്‍ ചെയ്‍തത്. അലസമായ ഭാവത്തോടെ ദൂരേയ്‍ക്ക് നോക്കിനില്‍ക്കുന്നതാണ് ഫോട്ടോ. കമന്റുകളുമായി ഒട്ടേറെ ആരാധകരും രംഗത്ത് എത്തി. ചുമരിലെ വല്ലതുമൊക്കെ അടിച്ച് പൊട്ടിച്ചതിന് പ്രിയചേച്ചി ഐസൊലേഷനില്‍ ഇരുത്തിയതാവും, അതിനാണ് എന്നായിരുന്നു ഒരു ആരാധകൻ നല്‍കിയ കമന്റ്. ആരാധകന്റെ കമന്റ് കുഞ്ചാക്കോ ബോബനെയും പൊട്ടിച്ചിരിപ്പിച്ചു. കുഞ്ചാക്കോ ബോബന്റെ ഭാര്യയാണ് പ്രിയ.